FOOTBALL

രണ്ടും കല്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ബംഗളുരുവില്‍നിന്ന് പ്രബീറിനെ റാഞ്ചി

രണ്ടു വര്‍ഷത്തേക്കാണ് താരവുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സീസണില്‍ ബംഗളുരുവിനു വേണ്ടി 20 മത്സരങ്ങള്‍ കളിച്ച താരമാണ് പ്രബീര്‍.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനു വേണ്ടി രണ്ടും കല്‍പിച്ചുള്ള തയാറെടുപ്പാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നടത്തുന്നതെന്നു സൂചന. ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കുന്ന ജോഷ്വാ സൊറ്റീരിയോയെ എത്തിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരമായ പ്രബീര്‍ ദാസിനെയും അവര്‍ പാളയത്തിലെത്തിച്ചു.

ചിരവൈരികളായ ബംഗളുരു എഫ്.സിയില്‍ നിന്നാണ് പ്രബീറിനെ ബ്ലാസ്‌റ്റേഴ്‌സ് റാഞ്ചിയത്. രണ്ടു വര്‍ഷത്തേക്കാണ് താരവുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സീസണില്‍ ബംഗളുരുവിനു വേണ്ടി 20 മത്സരങ്ങള്‍ കളിച്ച താരമാണ് പ്രബീര്‍.

ബംഗളുരുവില്‍ എത്തുന്നതിനു മുമ്പ് എ.ടി.കെ. മോഹന്‍ ബഗാന്റെ താരമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ 106 മത്സരങ്ങള്‍ കളിച്ച ബ്രീര്‍ എ.ടി.കെയ്ക്കു പുറമേ, ഡല്‍ഹി ഡൈനാമോസ്, എഫ്.സി. ഗോവ എന്നിവരുടെയും ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

നേരത്തെ ഓസ്ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്സ് താരം ജോഷ്വയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. പുതിയ സീസണിലേക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സൈനിങ് ആയിരുന്നു ജോഷ്വയുടേത്. ക്ലബ് വിട്ട ഗ്രീക്ക്-ഓസ്ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്ട്രേലിയന്‍ വിങ്ങറെ ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിച്ചത്.

എ-ലീഗില്‍ ന്യൂകാസില്‍ ജെറ്റ്സിനു വേണ്ടി 23 മത്സരങ്ങള്‍ കളിച്ച താരം മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതിനു മുമ്പ് വെസ്റ്റേണ്‍ സിഡ്നി വാണ്ടറേഴ്സിനായും വെല്ലിങ്ടണ്‍ ഫീനിക്സിനായും കളിച്ചിട്ടുണ്ട്. വാണ്ടറേഴ്സിനു വേണ്ടി 90 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും രണ്ട് അസിസ്റ്റുകളും ഫീനിക്സിനു വേണ്ടി 66 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ അണ്ടര്‍-20, അണ്ടര്‍-23 ടീമുകളുടെയും ഭാഗമായിട്ടുള്ള താരമാണ് ജോഷ്വ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ