Jyothish
FOOTBALL

സൂപ്പര്‍ ലീഗ് കേരള ആദ്യ സീസണ്‍ സെപ്റ്റംബര്‍ ഏഴു മുതല്‍; കൊമ്പന്‍സ് എഫ്‌സിക്കു പിന്നില്‍ വിശാലമായ ലക്ഷ്യങ്ങളെന്ന് പ്രൊമോട്ടര്‍സ്

കണ്ണൂര്‍ വാരിയേഴ്‌സ്, കാലിക്കറ്റ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശ്ശൂര്‍ മാജിക്, ഫോര്‍സ കൊച്ചി എന്നിവയാണു തിരുവനന്തപുരം കൊമ്പന്‍സിനു പുറമെയുള്ള ടീമുകള്‍

വെബ് ഡെസ്ക്

സൂപ്പര്‍ ലീഗ് കേരള (എസ് എൽ കെ) ആദ്യ സീസണ്‍ സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസികളിലൊന്നായ തിരുവനന്തപുരം കൊമ്പന്‍സ് എഫ് സിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് നിക്ഷേപകർ. എസ് എൽ കെയുടെ ഭാഗമായ ദക്ഷിണ കേരളത്തിലെ ഏക ഫ്രാഞ്ചൈസിയാണ് കൊമ്പന്‍സ്.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയമാണ് കൊമ്പന്‍സിന്റെ ഹോം ഗ്രൗണ്ട്. മൂന്നു വർഷേത്തേക്കാണ് സ്റ്റേഡിയം പോലീസ് വിട്ടുകൊടുത്തിരിക്കുന്നത്. അന്താരാഷ്ട്ര പ്രക്ഷേപണ നിലവാരത്തിലേക്ക് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ 2.5 കോടി രൂപ ഇതിനോടകം ക്ലബ്ബ് നിക്ഷേപിച്ചിട്ടുണ്ട്.

വ്യത്യസ്ത സംരംഭകത്വ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ കണ്‍സോര്‍ഷ്യമാണ് കൊമ്പന്‍സ്. എന്‍ എസ് അഭയകുമാര്‍, അഹമ്മദ് കോയ മുഖ്താര്‍, ആര്‍ അനില്‍ കുമാര്‍, അനുഗോപാല്‍ വേണുഗോപാല്‍, കെ ജി ബാബുരാജന്‍, ജെ സി ചന്ദ്രഹാസന്‍, എബിന്‍ ജോസ്, എസ് ഗണേഷ് കുമാര്‍, ജോര്‍ജ് എം തോമസ്, ക്രിസ് ഗോപാലകൃഷ്ണന്‍, ഗൗരി പാര്‍വതി ബായി, ടി ജെ മാത്യു, കെ മുരളീധരന്‍, ഇ എം നജീബ്, കെ നന്ദകുമാര്‍, എസ് നൗഷാദ്, ഡോ. ബി രവി പിള്ള, ഡോ. എം ഐ സഹദുള്ള, ശശി തരൂര്‍, എസ് ഡി ഷിബുലാല്‍, ജി വിജയരാഘവന്‍ എന്നിവരാണ് നിക്ഷേപകർ.

''തിരുവനന്തപുരത്ത് ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് സ്ഥാപിതമായതില്‍ അത്ഭുതപ്പെടാനില്ല. സ്വന്തമായി ഹോസ്റ്റലും സ്റ്റേഡിയവുമുള്ള ഏക സ്വകാര്യ ക്ലബാണ് കോവളം എഫ് സി. ഇതിന്റെ വളര്‍ച്ചയുടെ അടുത്ത പടിയാണ് എസ്എല്‍കെ,'' കോവളം ഫുട്‌ബോള്‍ ക്ലബിലെ ടി ജെ മാത്യു പറഞ്ഞു.'

'തിരുവനന്തപുരത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യവും വികസനവും കണക്കിലെടുത്താണ് ഈ നഗരത്തെ ഫുട്‌ബോള്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബായി മാറ്റുമെന്ന് തീരുമാനമെടുത്തത്. യുവതലമുറയുടെ ഊര്‍ജം സ്പോര്‍ട്‌സിലും ഗെയിംസിലും ഉപയോഗപ്പെടുത്തി അവരുടെ ആരോഗ്യവും സമഗ്രമായ വളര്‍ച്ചയും ഉറപ്പാക്കാനുള്ള സാധ്യതകളാണ് ഞങ്ങള്‍ക്ക് പ്രചോദനമായത്. സ്‌പോര്‍ട്‌സ് ആൻഡ് ഗെയിംസ് വികസനത്തിലൂടെ കേരളത്തില്‍ സാമൂഹിക സംരംഭകത്വത്തിന് ആക്കം കൂട്ടുകയാണ് ലക്ഷ്യം,'' ഡോ.സഹദുല്ല പറഞ്ഞു.

കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ യൂനിഫെഡ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ലീഗാണ് സൂപ്പര്‍ ലീഗ് കേരള. കണ്ണൂര്‍ വാരിയേഴ്‌സ്, കാലിക്കറ്റ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശ്ശൂര്‍ മാജിക്, ഫോര്‍സ കൊച്ചി എന്നിവയാണ് തിരുവനന്തപുരം കൊമ്പന്‍സിനു പുറമെയുള്ള ടീമുകള്‍.

കിംസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള, കേരള ട്രാവല്‍സിന്റെ എംഡിയും കോവളം എഫ്‌സിയുടെ കോ ഫൗണ്ടറുമായ കെ സി ചന്ദ്രഹാസന്‍, ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒ ജി വിജയരാഘവന്‍, ടോറസ് ഇന്ത്യയുടെ സിഒഒയും കൊമ്പന്‍സ് എഫ്‌സിയുടെ ടെക്‌നിക്കല്‍ അഡ്വൈസറുമായ അനില്‍ കുമാര്‍, ആര്‍ക്കിടെക്റ്റും എഎഎ ക്രിയേറ്റീവ്‌സിന്റെ എംഡിയും കൊമ്പന്‍സ് എഫ്‌സിയുടെ സിഇഒയുമായ എന്‍എസ് അഭയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം