FOOTBALL

തുടര്‍തോല്‍വികളില്‍ നിന്നു മോചനം; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

കഴിഞ്ഞ രണ്ടു സൗഹൃദ മത്സരങ്ങളില്‍ സ്പാനിഷ് ക്ലബ് കെല്‍റ്റ ഡി വിഗോ(5-0)യോടും പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്ക(4-1)യോടും കനത്ത പരാജയമേറ്റുവാങ്ങിയ അല്‍ നസര്‍ ഗംഭീര തിരിച്ചുവരവാണ് ഇന്നു നടത്തിയത്

വെബ് ഡെസ്ക്

ജപ്പാനില്‍ നടന്ന പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ പിഎസ്ജിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് സൗദി അറേബ്യന്‍ ക്ലബ് അല്‍നസര്‍. ഒസാക്കയിലെ നഗായി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ഇരുടീമുകളിലെും സൂപ്പര്‍ താരങ്ങള്‍ കളത്തിലിറങ്ങിയെങ്കിലും മത്സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.

പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് ഈ മത്സരഫലം ഏറെ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ രണ്ടു സൗഹൃദ മത്സരങ്ങളില്‍ സ്പാനിഷ് ക്ലബ് കെല്‍റ്റ ഡി വിഗോ(5-0)യോടും പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്ക(4-1)യോടും കനത്ത പരാജയമേറ്റുവാങ്ങിയ അല്‍ നസര്‍ ഗംഭീര തിരിച്ചുവരവാണ് ഇന്നു നടത്തിയത്.

പിഎസ്ജി നിരയില്‍ സൂപ്പര്‍ താരം കലിയന്‍ എംബാപ്പെ ഉണ്ടായിരുന്നില്ല. അതേസമയം എംബാപ്പെയുടെ ഇളയ സഹോദരന്‍ ഏഥന്‍ എംബാപ്പെയും സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയും പകരക്കാരായി കളത്തില്‍ ഇറങ്ങിയിരുന്നു.

മറുവശത്ത് അല്‍ നസറും സമ്പൂര്‍ണ നിരയുമായാണ് ഇറങ്ങിയത്. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം ബ്രൊസോവിച്ചും ആദ്യ ഇലവനില്‍ ഇറങ്ങി. മത്സരത്തില്‍ പന്ത് കൈവശം വച്ചു കളിച്ചതും കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തതും പിഎസ്ജിയായിരുന്നു. എന്നാല്‍ സൗദി ക്ലബിന്റെ പ്രതിരോധം തകര്‍ക്കാന്‍ ഫ്രഞ്ച് ടീമിനായില്ല. അടുത്ത സൗഹൃദ മത്സരങ്ങളില്‍ 27-ന് അല്‍ നസര്‍ ഇന്റര്‍ മിലാനെയും പിഎസ്ജി ഒസാക്കയെയും നേരിടും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ