Qatar World Cup

ഒരേ ചോര, ഒരേ വികാരം, ഇരു രാജ്യങ്ങള്‍; ഫുട്‌ബോളിലെ വില്യംസ് സഹോദരങ്ങള്‍

ഒന്നിച്ചു കളിച്ചു വളര്‍ന്ന് ഫുട്‌ബോളിന്റെ താളവും കുതിപ്പും തൊട്ടറിഞ്ഞ് ചേര്‍ന്നു നിന്ന സഹോദരങ്ങള്‍ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയണമെന്നായിരുന്നു വിധിയുടെ തീരുമാനം

വെബ് ഡെസ്ക്

ബാല്യത്തില്‍ തുടങ്ങിയ ഫുട്‌ബോള്‍ ഭ്രമം വളര്‍ന്ന്, കാല്‍പ്പന്തിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി വ്യത്യസ്ത രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കളത്തിലിറങ്ങിയ കഥ പറയാനുണ്ട് നിക്കോ വില്ല്യംസിനും ഇനാക്കി വില്ല്യംസിനും. ഖത്തര്‍ ലോകകപ്പില്‍ വ്യത്യസ്ത ടീമുകളുടെ ജഴ്‌സിയണിഞ്ഞ് കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ സഹോദരന്മാര്‍. കോസ്റ്റാറീക്കയെ 7-0ന് തകര്‍ത്ത്‌ കുതിപ്പ് ആരംഭിച്ച സ്‌പെയിന്‍ ഫുട്‌ബോള്‍ ടീമിന്റെ താരമാണ് നിക്കോ വില്ല്യംസ്. രണ്ടാം പകുതിയില്‍ പകരക്കാരനായാണ് നീക്കോ ലോകകപ്പ് അരങ്ങേറ്റം കുറിച്ചത്. തോല്‍വിയറിഞ്ഞെങ്കിലും പോര്‍ച്ചുഗല്‍ നിരയെ വിറപ്പിച്ച ഘാനയുടെ പോരാളിയാണ് സഹോദരന്‍ ഇനാക്കി വില്ല്യംസ്.

ഒന്നിച്ചു കളിച്ചു വളര്‍ന്ന് ഫുട്‌ബോളിന്റെ താളവും കുതിപ്പും തൊട്ടറിഞ്ഞ് ചേര്‍ന്നു നിന്ന സഹോദരങ്ങള്‍ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയണമെന്നായിരുന്നു വിധിയുടെ തീരുമാനം. മാതാപിതാക്കളുടെ രാജ്യസ്‌നേഹത്തോടുള്ള സൂചനയായിരുന്നു ഘാന ടീമിലേക്കുള്ള ഇനാക്കിയുടെ പ്രവേശനം. സ്‌പെയിനിലെ ബില്‍ബാവോയില്‍ ജനിച്ച് ബാസ്‌ക് മേഖലയില്‍ വളര്‍ന്ന ഇനാക്കിക്ക് ഘാന ടീമിനു വേണ്ടി ജഴ്‌സിയണിയാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. ഹൃദയത്തിന്റെ ഉള്ളറകളില്‍ ഘാനയെയും സ്‌പെയിനെയും ഒരുപോലെ സ്‌നേഹിക്കുന്നുണ്ട് ഇനാക്കി.

ഇരുവരും സ്‌പെയിനില്‍ ജനിച്ചു വളര്‍ന്നവരാണെങ്കിലും മാതാപിതാക്കള്‍ ഘാനയില്‍ നിന്നുള്ളവരാണ്.യൂറോപ്പില്‍ മെച്ചപ്പെട്ട ജീവിതം കണ്ടെത്തുന്നതിനായി ഏകദേശം 30 വര്‍ഷം മുമ്പ് ഘാന വിടാനുള്ള മാതാപിതാക്കളുടെ തീരുമാനമാണ് ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവ്. ഇനാക്കിയെ ഉദരത്തില്‍ പേറിക്കൊണ്ടായിരുന്നു 1990 കളുടെ തുടക്കത്തില്‍ മരുഭൂമിയിലൂടെ നഗ്‌നപാദനായി നടന്ന് ഫെലിക്‌സും മരിയ വില്യംസും സ്‌പെയിനിലെക്ക് എത്തിച്ചേര്‍ന്നത്.

തങ്ങളുടെ മക്കള്‍ ഇരു രാജ്യങ്ങളെ പ്രതിനിധീകരിച്ച് കളിക്കളത്തില്‍ നിറഞ്ഞുനില്‍ക്കുമെന്നോ ഒരു കാല്‍പ്പന്തിനോളം ചെറുതായിരുന്ന അവരുടെ ലോകം ഇത്രമാത്രം വിശാലമാകുമെന്നോ അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നിരിക്കില്ല. അവര്‍ ബില്‍ബാവോയില്‍ സ്ഥിരതാമസമാക്കി, ബാല്യത്തില്‍ തന്നെ ഫുട്‌ബോള്‍ ഇരുവരുടെയും ജീവിതത്തിന്റെ ഭാഗമായി. ഹോംടൗണ്‍ ടീമായ അത്ലറ്റിക് ബില്‍ബാവോയ്ക്കായി ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ചുകൊണ്ട് അവര്‍ കാല്‍പ്പന്തിനോട് കൂടുതല്‍ അടുക്കുകയായിരുന്നു.

24മണിക്കൂറിനുള്ളില്‍ അവര്‍ രണ്ട് വ്യത്യസ്ത രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുന്നത് ഇത് ആദ്യമായല്ല.ഘാനയ്ക്ക് വേണ്ടി ഈ വര്‍ഷം സെപ്തംബര്‍ 23ന് ബ്രസീലിനെതിരെയാണ് ഇനാകി അരങ്ങേറ്റം കുറിച്ചത്. ഒരു ദിവസത്തിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സ്പെയിനിനായി നിക്കോയും മൈതാനത്തിറങ്ങി.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം