Qatar World Cup

'യാത്ര' 'സ്വപ്ന'ത്തോട് അടുക്കുന്നു; അൽ റിഹ്ലയല്ല ഇനി അല്‍ ഹില്‍മ്

ലോകകപ്പ് ഫൈനലിനായുള്ള പന്ത് പുറത്തിറക്കി ഫിഫ

വെബ് ഡെസ്ക്

ഖത്തര്‍ ലോകകപ്പിന്‌റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള പുതിയ പന്ത് പുറത്തിറക്കി ഫിഫ. സ്വപ്‌നം എന്ന അര്‍ത്ഥം വരുന്ന അല്‍ ഹില്‍മ് എന്നാല്‍ പന്തിന്‌റെ പേര്. ഗ്രൂപ്പ്- നോക്കൗട്ട് മത്സരങ്ങള്‍ക്കായി ഉപയോഗിച്ച അല്‍ റിഹ്‌ലയുടെ നിറഭേദമാണ് അല്‍ ഹില്‍മ്.

അൽ റിഹ്ല

രണ്ട് സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ എന്നീ മത്സരങ്ങള്‍ക്കും ഈ പന്താണ് ഉപയോഗിക്കുക. ഡിസൈനില്‍ മാറ്റങ്ങളില്ലെങ്കിലും നിറത്തില്‍ അല്‍ റിഹ്‌ലയോട് നല്ല വ്യത്യാസമുണ്ട് പന്തിന്. ഔദ്യോഗിക പന്തിന്‌റെ നിര്‍മാതാക്കളായ അഡിഡാസും ഫിഫയുമാണ് പുതിയ പന്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

നീല, ഓറഞ്ച്, പച്ച മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ഡിസൈനാണ് അല്‍ റിഹ് ലയ്ക്ക് ഉണ്ടായിരുന്നത്. യാത്ര എന്നാണ് അല്‍ റിഹ് ലയുടെ അര്‍ത്ഥം. അല്‍ ഹില്‍മ് എത്തുമ്പോള്‍ ചുവപ്പ് , പിങ്ക് , കറുപ്പ് നിറങ്ങളിലേക്ക് ഡിസൈന്‍ മാറി. സെന്‍സര്‍ അടക്കമുള്ള എല്ലാ സവിശേഷതകളും നിലനിര്‍ത്തിയിട്ടുണ്ട്.

ഉടന്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന ഒറ്റ സ്വപ്‌നത്താല്‍ കോര്‍ത്തിണക്കപ്പെട്ട നാലു ടീമുകള്‍ എന്ന കുറിപ്പോടെയാണ് അഡിഡാസ് ഫുട്‌ബോള്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പന്തിന്‌റെ ചിത്രം പുറത്തുവിട്ടത്. അഡിഡാസിന്‌റെ ഓണ്‍ലൈന്‍ റീടെയ്ല്‍ സ്‌റ്റോറുകളിലൂടെ അല്‍ ഹില്‍മ് ഇനി ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ