Qatar World Cup

ആറാം ഫൈനലിനൊരുങ്ങി അർജന്റീന

വെബ് ഡെസ്ക്

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റ അതേ ലുസൈൽ മൈതാനത്ത്‌ സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് അർജന്റീന. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ നേരിടാൻ ഒരിക്കൽകൂടി അർജന്റീന ലുസൈലിൽ ഇറങ്ങും, ബ്രസീലിൽ കൈ വിട്ട കിരീടം സ്വന്തമാക്കാൻ. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ അർജന്റീനയുടെ ആറാമത്തെ ലോകകപ്പ് ഫൈനലാകും ഞായറാഴ്ചയിലേത്.

ഇതുവരെ കളിച്ച അഞ്ചിൽ രണ്ടുതവണയാണ് അർജന്റീനയ്ക്ക് വിശ്വകിരീടം നേടാൻ സാധിച്ചിട്ടുള്ളു. നീണ്ട 36 വർഷത്തെ കാത്തിരുപ്പ് അവസാനിപ്പിക്കാൻ ലോകകിരീടം തേടി അർജന്റീന ഇറങ്ങുമ്പോൾ ഇതുവരെ അർജന്റീന പങ്കെടുത്ത അഞ്ച് ലോകകപ്പ് ഫൈനലുകൾ.

യുറുഗ്വായ്‌ vs അർജന്റീന ജൂലൈ 30, 1930

യുറുഗ്വായിൽ നടന്ന ലോകകപ്പിന്റെ ആദ്യ പതിപ്പിൽ തന്നെ ഫൈനലിൽ കടക്കാൻ അർജന്റീനയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ചരിത്രത്തിലെ ആദ്യ ലോകകപ്പ് സ്വന്തമാക്കാനുള്ള ഭാഗ്യം അർജന്റീനയ്ക്കുണ്ടായില്ല. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന അർജന്റീനയെ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് യുറുഗ്വായ്‌ വീഴ്ത്തിയത്. യുറുഗ്വായിലെ മോണ്ടെവീഡിയോയിൽ നടന്ന മത്സരം കാണാൻ നിരവധി അർജന്റീനിയൻ ആരധകരാണ് അയാൾ രാജ്യമായ യുറുഗ്വായിലേക്ക് ഒഴുകിയെത്തിയത്.

അർജന്റീന vs നെതർലൻഡ്‌സ്‌ ജൂൺ 25, 1978

അരങ്ങേറ്റ ലോകകപ്പിലെ ഫൈനൽ പ്രവേശനത്തിന് ശേഷം രണ്ടാമതൊരു അവസരത്തിനായി അർജന്റീനയ്ക്ക് ഒൻപത് ലോകകപ്പുകൾ കാത്തിരിക്കേണ്ടി വന്നു. 1978ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പാണ് അതിന് അവസരം നൽകിയത്. രണ്ട് ഗ്രൂപ്പ് ഘട്ടങ്ങളായി നടന്ന ആ വർഷത്തെ ടൂർണമെന്റിൽ എ ഗ്രൂപ്പ് ചാമ്പ്യന്മാരായ നെതർലൻഡ്‌സിനെയാണ് ബി ഗ്രൂപ്പ് ചാമ്പ്യന്മാരായ അർജന്റീന നേരിട്ടത്. ബ്യൂണസ് ഐറിസില്‍ നടന്ന മത്സരത്തിൽ അധിക സമയത്തു നേടിയ ഗോളുകളിൽ ജയിച്ച അർജന്റീന അവരുടെ ആദ്യ ലോകകപ്പ് നേട്ടം ആഘോഷിച്ചു. മരിയോ കെംപെസ് ഇരട്ട ഗോളും, ഡാനിയൽ ബെർട്ടോണി ഓരോ ഗോളും നേടി. ഡിർക്ക് നന്നിംഗയുടെ വകയായിരുന്നു നെതർലൻഡ്‌സിന്റെ ഗോൾ.

അർജന്റീന vs പശ്ചിമ ജർമ്മനി ജൂൺ 29, 1986

അർജന്റീനയുടെ അടുത്ത ഫൈനലിന് വേദിയായത് മെക്സിക്കോയിലെ അസ്‌റ്റെക്ക സ്‌റ്റേഡിയമാണ്.. മറഡോണയുടെ പേരിൽ ഓർമിക്കപെടുന്ന ഇംഗ്ലണ്ടിനെതിരെയുള്ള സെമി കടന്നെത്തിയ അവർക്ക് എതിരാളികൾ പശ്ചിമ ജർമ്മനി. ജോസ് ബ്രൗണിന്റെ ഗോളിൽ മുന്നിലെത്തിയ അർജന്റീന രണ്ടാം പകുതിയുടെ തുടക്കത്തിൽ വാൽഡാനോയിലൂടെ ലീഡ് ഉയർത്തി. ആറ് മിനുറ്റ് വ്യതാസത്തിൽ റുമെനിഗ്ഗെ, വോളർ എന്നിവരുടെ ഗോളുകളിൽ സമനില പിടിച്ച ജർമ്മനിയെ 83ാം മിനുറ്റിൽ ഹോര്‍ഗെ ബുറുഷാഗ നേടിയ ഗോളിൽ മറികടന്ന് അർജന്റീന അവരുടെ രണ്ടാം കിരീടം സ്വന്തമാക്കി.

പശ്ചിമ ജർമ്മനി vs അർജന്റീന ജൂലൈ 08, 1990

കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനമായിരുന്നു 90ൽ ഇറ്റലിയിൽ നടന്നത്. അന്ന് പരാജയം രുചിച്ച പശ്ചിമ ജർമ്മനി, റോമിൽ നടന്ന ഫൈനലിൽ ആൻഡ്രിയാസ് ബ്രെഹ്മെ നേടിയ ഗോളിൽ മധുരമായി പ്രതികാരം വീട്ടി. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന ആനുകൂല്യത്തിലാണ് അടുത്ത റൗണ്ടിലേക്ക് കടന്നത്. പ്രീ ക്വാർട്ടറിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ വീഴ്ത്തിയ അർജന്റീന ക്വാർട്ടറും സെമിയും കടന്നത് ഷൂട്ടൗട്ടിലൂടെയാണ്‌.

ജർമ്മനി vs അർജന്റീന ജൂലൈ 13, 2014

ആറ് ലോകകപ്പുകളിൽ തുടർച്ചയായി സെമി കാണാതിരുന്ന അർജന്റീന, സെമി ശാപം മറികടന്നത് ബ്രസീലിൽ രണ്ടാമത് വിരുന്നെത്തിയ ലോകകപ്പിലാണ്. ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനെ തോൽപ്പിച്ച അർജന്റീനയ്ക്ക് ശക്തരായ ജർമനിയായിരുന്നു ഫൈനലിലെ എതിരാളികൾ. മെസിയുടെ കരുത്തിൽ കിരീട ക്ഷാമത്തിന് അറുതി വരുത്താൻ ഇറങ്ങിയ അർജന്റീനയ്ക്ക് മരിയോ ഗോട്സെയുടെ അധിക സമയത്തെ ഗോൾ തിരിച്ചടിയാവുകയായിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ