അര്‍ജന്‌റീന- ഫ്രാന്‍സ് കലാശപ്പോരാട്ടത്തിനായി ലോകം കാത്തിരിക്കുമ്പോള്‍ കരിം ബെന്‍സെമയുടെ ഭാവി സംബന്ധിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. പരുക്കില്‍ നിന്ന് മുക്തനായി ബെന്‍സെമ കായികക്ഷമത വീണ്ടെടുത്തെങ്കിലും ഫൈനലില്‍ ബെന്‍സെമയുണ്ടാകുമോ എന്നതില്‍ ഇനിയും വ്യക്തതയില്ല. ചര്‍ച്ചകള്‍ പല കോണില്‍ തുടരുമ്പോള്‍ കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ബെന്‍സെമ പങ്കുവെച്ച സന്ദേശം. പരിശീലകൻ ദിദിയർ ദഷാംപ്സും കരിം ബെൻസെമയും തമ്മിൽ തർക്കമെന്നാണ് റിപ്പോർട്ടുകൾ.
ഫൈനൽ മത്സരം കാണാൻ ലുസെയ്ൽ സ്റ്റേഡിയത്തിലുണ്ടാകുമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബെൻസെമ കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പനിപ്പേടിയിലാണ് ഫ്രഞ്ച് ക്യാമ്പ്. നിര്‍ണായക മത്സരത്തിന് ഇറങ്ങാനിരിക്കെ മൂന്നോളം താരങ്ങള്‍ക്കാണ് വൈറല്‍ പനിബാധ. ഇത് ബെന്‍സെമ കളിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തണുത്ത പ്രതികരണമാണ് പരിശീലകന്‍ ദീദിയര്‍ ദഷാംപ്‌സ് നടത്തിയത്. ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നും ദഷാംപ്‌സുമായി ബെന്‍സെമയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഫൈനൽ മത്സരം കാണാൻ ലുസെയ്ൽ സ്റ്റേഡിയത്തിലുണ്ടാകുമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബെൻസെമ കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അത് സാധ്യമാകുമോ എന്ന കാര്യം പുതിയ സാഹചര്യത്തിൽ സംശയമാണ്.
ബെന്‍സെമ ഫൈനലില്‍ കളിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ചോദ്യം വിഡ്ഢിത്തമെന്നും ഉത്തരം പറയാന്‍ താത്പര്യമില്ലെന്നും ദഷാംപ്‌സ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ബെന്‍സെമയുടെ പോസ്റ്റ്. തന്‌റെ ചിത്രത്തിനൊപ്പം , 'എനിക്ക് താത്പര്യമില്ല' എന്ന സന്ദേശവും കുറിക്കുന്നുണ്ട്. ദഷാംപ്‌സിനുള്ള മറുപടിയാണ് ഇതെന്നും ഫൈനലില്‍ ബെന്‍സെമ ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ബെന്‍സെമയുടെ ഭാവി സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം ഇതുവരെ ഫ്രഞ്ച് ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല.
ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ ബെന്‍സെമയ്ക്ക് ലോകകപ്പിന് മുന്നോടിയായ പരിശീലത്തിനിടെയാണ് പരുക്കേറ്റത്. മൂന്നാഴ്ച വിശ്രമം നിര്‍ദേശിക്കപ്പെട്ടു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ബെന്‍സെമയെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പരുക്ക് ഭേദമായതോടെ താരം മാഡ്രിഡില്‍ പരിശീലനത്തിനും ഇറങ്ങി. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഫ്രാന്‍സിന് ബെന്‍സെമയുടെ സാന്നിധ്യം ഗുണകരമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നതെങ്കിലും , കലാശപ്പോരില്‍ ടീമില്‍ മാറ്റം വരുത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.