Qatar World Cup

ലോക റാങ്കിങ്ങിൽ ബ്രസീൽ തന്നെ മുന്നിൽ, അർജന്റീന രണ്ടാമത്

ഫൈനലിലെ ജയം ഷൂട്ടൗട്ടിലായതാണ്‌ അർജന്റീനയെ രണ്ടാം സ്ഥാനത്താക്കിയത്

വെബ് ഡെസ്ക്

ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബ്രസീൽ. അതേസമയം ലോകകപ്പ് ജേതാക്കളായ അർജന്റീന രണ്ടാമതാണ്. ഫൈനലിലെ ജയം ഷൂട്ടൗട്ടിലായതാണ്‌ അർജന്റീനയെ രണ്ടാം സ്ഥാനത്താക്കിയത്. ലോകകപ്പിലെ രണ്ടാംസ്ഥാനക്കാരായ ഫ്രാൻസിനാണ് റാങ്കിങ്ങിൽ മൂന്നാംസ്ഥാനം.

ലോകകപ്പിനെത്തുമ്പോൾ ബ്രസീൽ, ബെൽജിയം, അർജന്റീന എന്നിവരായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ലോകകപ്പിനെത്തുമ്പോൾ ബ്രസീൽ, ബെൽജിയം, അർജന്റീന എന്നിവരായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എന്നാൽ ആദ്യ റൗണ്ടിൽ പുറത്തായ ബെൽജിയം പുതിയ റാങ്കിങ്ങിൽ നാലിലേക്ക് വീണു. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത് തുടർന്നപ്പോൾ നെതർലൻഡ്‌സ്‌ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറിലെത്തി.

മൊറോക്കോയെ തോൽപ്പിച്ച ഖത്തറിൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ റാങ്കിങ്ങിൽ മികച്ച നേട്ടം കൊയ്ത്തു. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പന്ത്രണ്ടാം റാങ്കിൽ നിന്ന് അവർ ഏഴിൽ എത്തി. ലോകകപ്പിന് യോഗ്യത നേടാനാവാഞ്ഞ ഇറ്റലി രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി എട്ടിലെത്തിയപ്പോൾ, പോർച്ചുഗൽ ഒമ്പതിൽ തുടരും. പ്രീ ക്വാർറിൽ മൊറോക്കോയോട് തോറ്റ് പുറത്തായ മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയിനാണ് പത്താമത്. ഏഴാം റാങ്കിൽ നിന്നാണ് സ്പെയിൻ പത്തിലേക്ക് എത്തിയത്.

ഖത്തറിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ മൊറോക്കോ പതിനൊന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.

അതേസമയം ഖത്തറിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ മൊറോക്കോ പതിനൊന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ആഫ്രിക്കാൻ രാജ്യങ്ങളിൽ മുന്നിലുള്ള മൊറോക്കോ പുതിയ റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനത്താണ്. 1998ന് ശേഷമുള്ള മൊറോക്കോയുടെ ഉയർന്ന റാങ്കിങ്ങാണിത്‌. ഓസ്‌ട്രേലിയയായണ് റാങ്കിങ്ങിൽ വൻ മുന്നേറ്റമുണ്ടാക്കിയ മറ്റൊരു ടീം. ഗ്രൂപ്പ് ഘട്ടം താണ്ടിയ അവർ പതിനൊന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നിലവിൽ 27ാം റാങ്കിലാണ്.

കോൺകാഫ് മേഖലയിൽ മെക്സികോയെ പിന്തള്ളി അമേരിക്ക മുന്നിലെത്തി

കോൺകാഫ് മേഖലയിൽ മെക്സികോയെ പിന്തള്ളി അമേരിക്ക മുന്നിലെത്തി. ലോകറാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അമേരിക്ക പതിമൂന്നിലെത്തിയപ്പോൾ രണ്ട് സ്ഥാനം നഷ്ട്ടമായ മെക്സിക്കോ പതിനഞ്ചാമതാണ്. ബ്രസീലിനെ തോൽപ്പിച്ച കാമറൂൺ പത്ത്‌ സ്ഥാനങ്ങൾ ഉയർന്ന് 33ാം റാങ്കിലെത്തി.

ലോകകപ്പിൽ പങ്കെടുത്ത ടീമുകളിൽ പന്ത്രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തിയ ഖത്തറും കാനഡയുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കാനഡ 53ാമതും ഖത്തർ 62 ലുമാണ്‌. വെയിൽസ് (28), ഡെൻമാർക്ക്‌ (18) സെർബിയ (29) എന്നിവരാണ് പിന്നിലേക്ക് പോയ മറ്റു ടീമുകൾ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ