Qatar World Cup

ക്രാമറിച്ചിന് ഇരട്ടഗോള്‍, വിജയവഴിയില്‍ ക്രൊയേഷ്യ; കാനഡ പുറത്ത്

ലോകകപ്പില്‍ ആദ്യ ഗോള്‍ നേടി കാനഡ ചരിത്രമെഴുതിയെങ്കിലും തോല്‍വിയോടെ ടൂര്‍ണമെന്റിലെ പ്രതീക്ഷകള്‍ അവസാനിച്ചു

വെബ് ഡെസ്ക്

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി ക്രൊയേഷ്യ. ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ തോല്‍പ്പിച്ചത്. രണ്ടാം മിനുറ്റില്‍ അല്‍ഫോണ്‍സോ ഡേവിസിലൂടെ ലീഡെടുത്ത കനേഡിയന്‍ പ്രതീക്ഷകളെ മാര്‍ക്കോ ലിവായയും ഇരട്ട ഗോള്‍ നേടിയ ആന്ദ്രെ ക്രാമറിച്ചുമാണ് തച്ചുടച്ചത്. ലോകകപ്പില്‍ ആദ്യ ഗോള്‍ നേടി കാനഡ ചരിത്രമെഴുതിയെങ്കിലും തോല്‍വിയോടെ ടൂര്‍ണമെന്റിലെ പ്രതീക്ഷകള്‍ അവസാനിച്ചു.

ആദ്യ മത്സരത്തില്‍ മൊറോക്കോയോട് ഗോള്‍രഹിത സമനില വഴങ്ങിയ ക്രോട്ടുകള്‍ക്ക് രണ്ടാം മത്സരം ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍, കളി തുടങ്ങി രണ്ടാം മിനുറ്റില്‍ കാനഡ ഞെട്ടിച്ചു. ടയണ്‍ ബുക്കാനന്‍ പെനാല്‍റ്റി ബോക്‌സിലേക്ക് നീട്ടിനല്‍കിയ ക്രോസില്‍ അല്‍ഫോണ്‍സോ ഡേവിസിന്റെ ഹെഡ്ഡര്‍ ക്രൊയേഷ്യയുടെ ഗോള്‍വല കുലുക്കി, ലോകകപ്പിലെ കാനഡയുടെ ആദ്യ ഗോള്‍. തുടക്കത്തിലേറ്റ ഞെട്ടലില്‍നിന്ന് തിരിച്ചുവരാനുള്ള ശ്രമമായിരുന്നു പിന്നീട് ക്രൊയേഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. അതേസമയം, ആദ്യ ഗോള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ കാനഡ ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് പലപ്പോഴും ഇരച്ചുകയറി.

26ാം മിനുറ്റില്‍ ക്രൊയേഷ്യ ഗോള്‍ കണ്ടെത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഗോളിലേക്കുള്ള മുന്നേറ്റം തുടങ്ങുമ്പോള്‍ ലിവായ ഓഫ് സൈഡായിരുന്നു. 35ാം മിനുറ്റില്‍ ലിവായയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോളി തടഞ്ഞു. 36ാം മിനുറ്റില്‍ ക്രോട്ടുകള്‍ കാത്തിരുന്ന നിമിഷമെത്തി. ഇടതുവിങ്ങില്‍ പെരിസിച്ച് നീട്ടിനല്‍കിയ പന്ത് ക്രാമറിച്ച് വലയിലെത്തിച്ചു. സ്‌കോര്‍ 1-1. മത്സരത്തില്‍ താളം കണ്ടെത്തിയ ക്രൊയേഷ്യ ആക്രമിച്ച് കളിച്ചു. 44ാം മിനുറ്റില്‍ അവര്‍ കളിയില്‍ ലീഡ് എടുത്തു. കമാല്‍ മില്ലറുടെ മുന്നേറ്റം കനേഡിയന്‍ പ്രതിരോധം തടഞ്ഞെങ്കിലും പന്ത് പിടിച്ചെടുത്ത ലിവായ സമയമൊട്ടും പാഴാക്കാതെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ, ആദ്യ പകുതി ക്രൊയേഷ്യ സ്വന്തമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിലേ ക്രോട്ടുകള്‍ ആക്രമണം തുടങ്ങി. 54ാം മിനുറ്റില്‍ ലൂക്കാ മോഡ്രിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് കനേഡിയന്‍ ഗോളി മിലന്‍ ബോര്‍ഹന്‍ തടഞ്ഞു. എന്നാല്‍, 70ാം മിനുറ്റില്‍ ക്രാമറിച്ച് രണ്ടാം ഗോള്‍ നേടി. ആഡഡ് ടൈമില്‍ ലോവ്‌റോ മേയറിലൂടെയാണ് ക്രൊയേഷ്യ നാലാം ഗോള്‍ കണ്ടെത്തിയത്. ഇതോടെ, രണ്ട് കളിയില്‍ നാല് പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളും തോറ്റ കാനഡയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ