ഒടുവില്‍ ഫിഫയ്ക്ക് വഴങ്ങി യൂറോപ്പിലെ പ്രമുഖ ടീമുകള്‍. ഖത്തര്‍ ലോകകപ്പില്‍ മത്സരത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍മാര്‍ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് ടീമുകള്‍ പിന്മാറി. എല്‍ജിബിടിക്യു സമൂഹത്തിന്‌റെ അവകാശ സംരക്ഷണവും തുല്യത ഉറപ്പാക്കുന്നതിനുമുള്ള പ്രതീകാത്മക പിന്തുണയാണ് വണ്‍ വല് ആം ബാന്‍ഡ്. സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധമായ ഖത്തറില്‍ ഈ സന്ദേശവുമായി മത്സരത്തിനിറങ്ങുന്നത് വലിയ വിവാദമായിരുന്നു. ആം ബാന്‍ഡ് ധരിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ടീമുകള്‍ നിലപാട് മാറ്റിയത്.
ഇംഗ്ലണ്ടിന് പുറമെ നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, വെയ്ല്‍സ് തുടങ്ങിയ ടീമുകളും വണ്‍ ലവ് ആം ബാന്‍ഡിനായി രംഗത്തെത്തിയിരുന്നു.
ഇറാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ മത്സരത്തോളം ലോകം ഉറ്റുനോക്കിയത് നായകന്‍ ഹാരി കെയ്ന്‍ വണ്‍ ലവ് ആംബാന്‍ഡ് ധരിക്കുമോ എന്നാണ്. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെയ്‌നും പരിശീലകന്‍ ഗാരത് സൗത്ത്‌ഗെയ്റ്റും വ്യക്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് പുറമെ നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, വെയ്ല്‍സ് തുടങ്ങിയ ടീമുകളും വണ്‍ ലവ് ആം ബാന്‍ഡിനായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാന്‍ഡ് ധരിക്കുന്നത് നിയമവിരുദ്ധമെന്നും നടപടിയുണ്ടാകുമെന്നും ഫിഫയും വ്യക്തമാക്കി.
'ഡ്രസ് കോഡില്‍ വ്യതിയാനം ഉണ്ടായാല്‍ സാധാരണ ഏര്‍പ്പെടുത്തുന്ന പിഴശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ കളം വിടുന്നതടക്കമുള്ള കടുത്ത നടപടിക്ക് താരങ്ങളെ വിട്ടു കൊടുക്കാനാവില്ല.'- പ്രസ്താവനയില്‍ പറയുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതിനുള്ള താത്പര്യം സെപ്തംബറില്‍ തന്നെ അറിയിച്ചതാണെന്നും ഫിഫ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നും അസോസിയേഷനുകള്‍ കുറ്റപ്പെടുത്തി. കളിക്കാരും പരിശീലകരും ഫിഫ നടപടിയില്‍ നിരാശരാണെന്നും എല്‍ഡിബിടിക്യു ഐക്യര്‍ഢ്യം മറ്റ് രീതിയില്‍ പ്രകടിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഡ്രസ് കോഡില്‍ വ്യതിയാനം ഉണ്ടായാല്‍ സാധാരണ ഏര്‍പ്പെടുത്തുന്ന പിഴശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കളം വിടുന്നതടക്കമുള്ള കടുത്ത നടപടിക്ക് താരങ്ങളെ വിട്ടു കൊടുക്കാനാവില്ലെന്ന് ഫുട്ബോൾ അസോസിയേഷനുകൾ വ്യകതമാക്കി.
ബാന്‍ഡ് ധരിക്കുന്ന നായകന്‍മാര്‍ക്ക് മഞ്ഞ കാര്‍ഡ് അടക്കം നേരിടേണ്ടി വരുമെന്നായിരുന്നു ഫിഫയുടെ മുന്നറിയിപ്പ്. ഇതോടെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ സംയുക്ത പ്രസ്താവനയിറക്കി. നായകന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഫിഫ വ്യക്തമാക്കിയതായും ഇത്തരമൊരു സാഹചര്യത്തിലേക്ക് താരങ്ങളെ തള്ളിവിടാനില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഫിഫയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഉന്നയിക്കുന്നത്.
വിമർശനം തണുപ്പിക്കാൻ ഫിഫ
അതേസമയം വിമര്‍ശനം അവസാനിപ്പിക്കാന്‍ ഇടപെടലുമായി ഫിഫ രംഗത്തുണ്ട്. വിവേചനത്തിനെതിരായ ക്യാംപെയ്ന്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഫിഫ. 32 രാജ്യങ്ങളിലേയും നായകന്മാര്‍ക്ക് വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കാന്‍ അവസരമൊരുക്കുമെന്നും ഫിഫ വ്യക്തമാക്കി. ഫിഫ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സംഘടനയാണെന്നും നല്ല ഉദ്ദേശ്യത്തോടെയുള്ള പ്രചാരണങ്ങള്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഇത് മത്സര ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.