Qatar World Cup

സേവ് യുക്രെയ്ന്‍, റെസ്‌പെക്ട് ഇറാനിയന്‍ വിമന്‍; പോർച്ചുഗൽ-യുറുഗ്വായ് മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി കാണിയുടെ പ്രതിഷേധം

ലുസെയ്ല്‍ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 51-ാം മിനുറ്റിലായിരുന്നു സംഭവം

വെബ് ഡെസ്ക്

എൽജിബിടിക്യു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന റെയിൻബോ ഫ്ലാഗുമായി പോർച്ചുഗൽ- യുറുഗ്വെ മത്സരത്തിനിടെ കാണിയുടെ പ്രതിഷേധം. ഗ്രൂപ്പ് എച്ചിലെ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരം നടക്കുന്നതിനിടയിലാണ് കാണികളിൽ ഒരാൾ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 51-ാം മിനിറ്റിലായിരുന്നു സംഭവം. എൽജിബിടിക്യു വിഭാഗങ്ങളെ നിരോധിച്ചിരിക്കുന്ന രാജ്യമാണ് ഖത്തർ. കൂടാതെ അവരോട് അനുഭാവം പ്രകടിപ്പിക്കുന്ന എല്ലാവിധ പ്രകടനങ്ങള്‍ക്കും ഫിഫയുടെ വിലക്കുണ്ടായിരുന്നു.

ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ കാണിയെ പിടിക്കാൻ സുരക്ഷാ ജീവനക്കാർ പുറകെ ഓടിയെങ്കിലും കിട്ടിയില്ല. അതിന് പുറമെ അദ്ദേഹം ധരിച്ചിരുന്ന നീല ടി ഷർട്ടിന് മുൻപിൽ 'സേവ് യുക്രെയ്ൻ' എന്നും പുറകിൽ 'ഇറാനിയൻ സ്ത്രീകളെ മാനിക്കുക' എന്നും എഴുതിയിരുന്നു. കളിക്കാർക്കിടയിൽ റെയിൻബോ പതാക ഉപേക്ഷിച്ച ശേഷമാണ് അദ്ദേഹത്തെ പിടികൂടാൻ ജീവനക്കാർക്ക് ആയത്. എൽജിബിടിക്യു സമൂഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള 'വൺ ലവ്' ബാൻഡ് ധരിക്കുമെന്ന് ഏഴ് യൂറോപ്യൻ രാജ്യങ്ങൾ ആഹ്വാനം ചെയ്തിരുന്നെങ്കിലും ഫിഫയുടെ കർശനമായ താക്കീതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ബാൻഡ് ധരിക്കുന്ന ക്യാപ്റ്റൻമാർക്ക് മഞ്ഞക്കാർഡ് നൽകുമെന്നും ഫിഫ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫിഫയുടെ തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായി ജർമൻ ടീമംഗങ്ങൾ പ്രീ മാച്ച് ഫോട്ടോയ്ക്ക് വായ പൊത്തി നിന്ന് പ്രതിഷേധിച്ചിരുന്നു. ഫിഫയുടെ തീരുമാനങ്ങൾക്ക് തങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നായിരുന്നു ജർമനിയുടെ വിശദീകരണം. സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ജർമൻ ആഭ്യന്തര മന്ത്രി നാൻസി ഫീസറും ആ ദിവസം 'വൺ ലവ്' ബാൻഡ് ധരിച്ചിരുന്നു. നാൻസി ഫീസർ, ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയ്ക്ക് സമീപം ബാൻഡ് ധരിച്ചിരിക്കുന്ന ചിത്രങ്ങളും വയറലായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ