Qatar World Cup

വിവാദങ്ങൾ തളർത്തിയില്ല; രാജ്യത്തിന്റ പ്രതീക്ഷ കാക്കാൻ റോണോ ഇറങ്ങുന്നു

വെബ് ഡെസ്ക്

പ്രതിസന്ധികള്‍ എന്തും ആയിക്കോട്ടെ, രാജ്യത്തിനു വേണ്ടി ജഴ്‌സിയണഞ്ഞാല്‍ പോര്‍ച്ചുഗലിന്റെ വീരനായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലക്ഷ്യം ഒന്നുമാത്രം. വിജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വഴിപിരിഞ്ഞ ക്രിസ്റ്റ്യാനോ നേരിടുന്ന വെല്ലുവിളികള്‍ ഒന്നും തന്നെ രാജ്യത്തിനു വേണ്ടി കളിക്കളത്തിലിറങ്ങുമ്പോൾ നിഴലിക്കില്ല. ''ഞങ്ങളുടെ ലോകകപ്പ് മത്സരം ആരംഭിക്കാന്‍ പോകുന്നു, രാജ്യത്തിന്റെ യശസും, ആരാധകരുടെ പ്രതീക്ഷയും ഞങ്ങള്‍ കാത്തുസൂക്ഷിക്കും''. വിമര്‍ശനങ്ങള്‍ക്ക് ബൂട്ടുകൊണ്ട് മറുപടി പറയാനിറങ്ങുന്ന പോരാളിയുടെ ആത്മവിശ്വാസമാണ് ക്രിസ്റ്റ്യാനോയുടെ ട്വീറ്റിൽ വെളിവാകുന്നത്.

ക്ലബുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തിപരമായ കാര്യമായാണ് അദ്ദേഹം പരിഗണിക്കുന്നത്. ദേശീയ ടീമില്‍ നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വ്യതിചലിക്കില്ലെന്നും പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് പ്രതികരിച്ചു. ദേശീയ ടീമിലും ക്ലബ് തലത്തിലും അദ്ദേഹത്തോടൊപ്പം കളിക്കാനായത് ഒരു ഭാഗ്യമാണ്. ക്രിസ്റ്റ്യാനോ എനിക്ക് ഒരു മാതൃകയാണ്. ഈ ലോകകപ്പില്‍ അദ്ദേഹത്തിന് ഒരുപാട് ചെയ്യാനുണ്ടെന്നും ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ 2022ല്‍ ഘാനയ്ക്കെതിരായ മത്സരത്തിന് മുന്‍പാണ് പോര്‍ച്ചുഗീസ് പരിശീലകൻ ഫെര്‍ണാണ്ടോ സാന്റോസും മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസും സിആർ7 നെ പിന്തുണച്ച് രംഗത്തെത്തിയത്. ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുമായി പുകയുന്ന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പോര്‍ച്ചുഗല്‍ ടീമിനെയും ടീമംഗങ്ങളെയും ബാധിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി.

സഹകളിക്കാരെയോ ക്രിസ്റ്റ്യാനോയുടെ പ്രകടനമികവിനെയോ തകര്‍ക്കാന്‍ പ്രശ്‌നങ്ങള്‍ക്ക് കഴിയില്ലെന്ന് കോച്ച് സാന്റോയും സാക്ഷ്യപ്പെടുത്തുന്നു. പരിശീലനത്തിനിടയിലോ ഒരുമിച്ചിരിക്കുമ്പോഴോ പോലും ഇക്കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

മാഞ്ചസ്റ്റര്‍ പരിശീലകന്‍ എറിക് ടെന്‍ഹാഗിനെയും ടീമിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ദിവസങ്ങള്‍ മുന്‍പാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയത്. ഇത് ടീമുമായുള്ള താരത്തിന്റെ ബന്ധം കൂടുതല്‍ വഷളാക്കി. ഇതിന് പിന്നാലെ മാഞ്ചസ്റ്ററും റോണയും ഉഭയസമ്മത പ്രകാരം കരാർ റദ്ദാക്കി. റോണോ ഇനിയെങ്ങോട്ട് എന്ന ചോദ്യമാണ് ആരോധകരുടെ മനസിലിപ്പോൾ. പ്രശ്‌നങ്ങള്‍ക്ക് ഒന്നും റൊണാള്‍ഡോ എന്ന പോരാളിയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അവന്‍ ഇന്ന് തിരിച്ചുവരും, എതിരാളികള്‍ക്കു മേല്‍ പറന്നിറങ്ങും, ആരാധകർ പ്രതീക്ഷയിലാണ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ