Qatar World Cup

'ഫിഫ എന്നും ഞങ്ങള്‍ക്കെതിരാണ്'; പെനാല്‍റ്റി വിവാദത്തില്‍ പൊട്ടിത്തെറിച്ച് സുവാരസ്

"ഫിഫയില്‍ യുറുഗ്വായ്ക്ക് കൂടുതല്‍ അധികാരമില്ലെന്നതാകും ഈ പക്ഷാഭേദത്തിനു കാരണം. ഫിഫ എന്നും യുറുഗ്വായ്‌ക്കെതിരാണ്''

വെബ് ഡെസ്ക്

നിര്‍ണായക മത്സരത്തില്‍ ഘാനയ്‌ക്കെതിരേ രണ്ടു ഗോളുകള്‍ക്ക് ജയിച്ചിട്ടും ഖത്തര്‍ ലോകകപ്പില്‍ തന്റെ ടീം പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായതില്‍ ഫിഫയെ കുറ്റപ്പെടുത്തി യുറുഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ഘാനയ്‌ക്കെതിരായ മത്സരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്നു പെനാല്‍റ്റി നിഷേധിച്ച് ഫിഫ പക്ഷപാതം കാട്ടുകയാണ് ചെയ്തതെന്നും യുറുഗ്വായോട് അവരുടെ സ്ഥിരം രീതി ഇതാണെന്നും സുവാരസ് തുറന്നടിച്ചു.

ഇന്നലെ നടന്ന മത്സരത്തില്‍ ഘാനയ്‌ക്കെതിരേ രണ്ടു ഗോളുകള്‍ക്ക് ജയം നേടിയെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ദക്ഷിണ കൊറിയയ്ക്കു പിന്നില്‍ മൂന്നാമതായി യുറുഗ്വായ് ലോകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് കാണാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി സുവാരസ് രംഗത്തു വന്നത്.

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ യുറുഗ്വായ്ക്ക് അര്‍ഹിച്ച പെനാല്‍റ്റി റഫറി അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് താരം വിമര്‍ശനമുന്നയിച്ചത്. ''ആ പെനാല്‍റ്റി ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതായിരുന്നു. അതു കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഫലം മറ്റൊന്നായേനെ. ഫിഫയിലെ ആളുകളും റഫറിയിങ് കമ്മിറ്റിയും ആ പെനാല്‍റ്റി അനുവദിക്കാഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. എന്നും ഫിഫ യുറുഗ്വായ്‌ക്കെതിരായാണ് തീരുമാനമെടുക്കുന്നത്. ഒരു മത്സരശേഷം എനിക്ക് എന്റെ കുട്ടികളെ ഗ്രൗണ്ടില്‍ ഇറക്കാന്‍ വിലക്കാണ്. എന്നാല്‍ അതേസമയം ഫ്രാന്‍സ് ടീമിന്റെ താരങ്ങള്‍ കുട്ടികളുമായി ഗ്രൗണ്ടില്‍ ഇറങ്ങുന്നതും ബെഞ്ചിലിരിക്കുന്നതും കാണാം. ഫിഫയില്‍ യുറുഗ്വായ്ക്ക് കൂടുതല്‍ അധികാരമില്ലെന്നതാകും ഈ പക്ഷാഭേദത്തിനു കാരണം. ഫിഫ എന്നും യുറുഗ്വായ്‌ക്കെതിരാണ്''- സുവാരസ് പറഞ്ഞു.

ഘാനയ്‌ക്കെതിരായ മത്സരശേഷം യുറുഗ്വായ് താരങ്ങളും ഒഫീഷ്യലുകളും റഫറിമാരെ വളയുന്നതും ദീര്‍ഘനേരം തര്‍ക്കിക്കുന്നതും കാണാമായിരുന്നു. ആ പെനാല്‍റ്റി അനുവദിക്കുകയും അതു ഗോളാകുകയും ചെയ്തിരുന്നെങ്കില്‍ ദക്ഷിണകൊറിയയെ മറികടന്ന് യുറുഗ്വായ് നോക്കൗട്ടില്‍ കടന്നേനെ.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം