Qatar World Cup

ഫുട്ബോൾ താരങ്ങൾക്ക് ആദരം; ചിത്രങ്ങളുമായി ഫിറോസ് ഖത്തറിലേക്ക്

എം എം രാഗേഷ്

ഇതിനകം തന്നെ ശ്രദ്ധേയനായ സ്‌പോര്‍ട്‌സ് ചിത്രകാരനായ കോഴിക്കോട് വടകര സ്വദേശി ഫിറോസ് അസ്സന്‍ ഖത്തറിലേക്ക് പോകാനൊരുങ്ങുകയാണ്. ലോകകപ്പിനോടനുബന്ധിച്ച് 100 ലോകതാരങ്ങളുടെ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ലക്ഷ്യം. 70 ചിത്രങ്ങള്‍ ഇപ്പോള്‍ തയ്യാറായി കഴിഞ്ഞു. ഹൈദരാബാദ് ഉപ്പല്‍, രാജീവ്ഗാന്ധി സ്റ്റേഡിയം മ്യൂസിയം, ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ ജെ.കെ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം ഫിറോസിന്റെ ചിത്രങ്ങളുണ്ട്. സച്ചിന്‍,ധോണി, ഷെയ്ന്‍വോണ്‍, ബ്രെറ്റ്‌ലീ, റിക്കിപോണ്ടിംഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി തുടങ്ങീ 100 ലേറെ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍  മുന്‍പ് ഫിറോസ് വരച്ചിട്ടുണ്ട്. നിരവധി താരങ്ങള്‍ക്ക് നേരിട്ടും ഫിറോസ് ചിത്രങ്ങൾ നൽകിയിട്ടുണ്ട്

കേരളത്തില്‍ മറഡോണ എത്തിയപ്പോള്‍ ഒപ്പിട്ട് നല്‍കിയ ചിത്രമാണ് ഫിറോസ് ഏറ്റവും വിലമതിക്കുന്ന ചിത്രം. സച്ചിന്‍ പ്രദര്‍ശനം കാണാന്‍ നേരിട്ടെത്തിയപ്പോള്‍ ഒപ്പിട്ട് നല്‍കിയ ചിത്രവും ഫിറോസ് നിധി പോലെ സൂക്ഷിക്കുന്നു.

ഖത്തര്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്ന വേദിയിലും ഫിറോസിന്റെ ചിത്രം ഇതിനകം ഇടം നേടിയിട്ടുണ്ട്. സാങ്കേതിക തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഖത്തറില്‍ തന്റെ ചിത്രങ്ങള്‍ ലോകതാരങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫിറോസ്. ശാസ്ത്രീയമായി ചിത്രരചന അഭ്യസിക്കാസ കലാകാരനാണ് ഫിറോസ് . ആറ് മാസത്തെ കഠിനാധ്വാനം കൊണ്ടാണ് ലോക ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഫിറോസ് ഒരുക്കിയത്. പൂര്‍ത്തിയാവാനുള്ള ചിത്രങ്ങളുടെ അവസാനവട്ടമിനുക്ക് പണികള്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് പോകാനാണ് തീരുമാനം

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്