Qatar World Cup

എംബാപ്പെ ഷോ! ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍; ഡെന്മാര്‍ക്കിന് കാത്തിരിക്കണം

ഡെന്മാർക്കിനെ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു

വെബ് ഡെസ്ക്

കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോള്‍ മികവില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ഫ്രാന്‍സ് ലോകകപ്പിന്‌റെ പ്രീക്വാര്‍ട്ടറില്‍. ഡെന്മാര്‍ക്കിനെ 2-1ന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരുടെ മുന്നേറ്റം. ഖത്തറില്‍ നോക്ക്ഔട്ട് ഉറപ്പിക്കുന്ന ആദ്യ ടീമാണ് ഫ്രാന്‍സ്.

സ്റ്റേഡിയം 974 ല്‍ ഡെന്മാര്‍ക്കിനെതിരെ ഫ്രാന്‍സിന്‌റെ ശക്തി പ്രകടനമാണ് കണ്ടത്. അന്റോയിന്‍ ഗ്രീസ്മാന്‍, ഡെംബെല്ലെ, തിയോ ഹെര്‍ണാണ്ടസ് തുടങ്ങി ദഷാംപ്‌സിന്‌റെ ആയുധങ്ങളെല്ലാം മൈതാനത്ത് തിളങ്ങി. ആദ്യമത്സരത്തിലെ മോശം ഫോമില്‍ നിന്ന് ഉണര്‍ന്ന ഡെന്മാര്‍ക്കും ഫ്രാന്‍സിന് ഒത്ത എതിരാളിയായി നിന്നു. പന്തടക്കത്തിലും തന്ത്രങ്ങളിലും ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം അടിക്ക് തിരിച്ചടിയെന്ന മട്ടില്‍ മത്സരം മുന്നേറി. ഇരു ടീമികള്‍ക്കിടയിലെ ഏക വ്യത്യാസം കിലിയന്‍ എംബാപ്പെയായിരുന്നു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഇരുടീമുകളും പോരാടാനുറച്ചാണ് ഇറങ്ങിയത്. 61 ാം മിനുറ്റില്‍ എംബാപ്പെയിലൂടെ ഫ്‌രാന്‍സിന്‌റെ ആദ്യഗോള്‍. ഏഴ് മിനുറ്റിനുള്ളില്‍ ആന്‍ഡ്രീസ് ക്രിസ്‌റ്റെന്‍സണിലൂടെ ഡെന്മാര്‍ക്ക് തിരിച്ചടിച്ചു. സ്‌കോര്‍ തുല്യമായപ്പോഴും ഒപ്പത്തിനൊപ്പം പോരാട്ടമാണ് മൈതാനത്ത് കണ്ടത്. 86ാം മിനുറ്റില്‍ രണ്ടാം ഗോള്‍ നേടി എംബാപ്പെ വിലപ്പെട്ട മൂന്ന് പോയിന്‌റും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും ഫ്രാന്‍സിന് ഉറപ്പിച്ചു. രണ്ടാം മത്സരത്തിലും ലക്ഷ്യം കണ്ട എംബാപ്പെ മൂന്ന് ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ എന്നെര്‍ വലെന്‍സിയയ്‌ക്കൊപ്പം മുന്നിലുണ്ട്.

മൂന്ന് പോയിന്‌റുള്ള ഓസ്‌ട്രേലിയയാണ് ഗ്രൂപ്പില്‍ ഫ്രാന്‍സിന് പിറകെ രണ്ടാം സ്ഥാനത്ത്. ഡെന്മാര്‍ക്കും ടുണീഷ്യയും ഓരോ പോയിന്‌റുമായി യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ അറിയാന്‍ മൂന്നാം റൗണ്ട് മത്സരം പൂര്‍ത്തിയാകണം. ഫ്രാന്‍സിനെതിരെ ടുണീഷ്യ അദ്ഭുതമൊന്നും കാഴ്ചവെച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയ- ഡെന്മാര്‍ക്ക് മത്സരത്തിലെ വിജയിയാകും പ്രീക്വാര്‍ട്ടറിലെത്തുക.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍