Qatar World Cup

നോക്കൗട്ട് ഉറപ്പിക്കാന്‍ ചാമ്പ്യന്മാർ കളത്തിൽ; ഫ്രാൻസിന് എതിരാളികൾ ഡെന്മാർക്ക്

വെബ് ഡെസ്ക്

ലോകകപ്പിലെ വിജയയാത്ര ഡെന്‍മാര്‍ക്കിനെതിരെ തുടരാനായാല്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഇന്ന് നോക്ക്ഔട്ട് ഉറപ്പിക്കാം. ഇന്ത്യന്‍ സമയം രാത്രം 9.30ന് സ്റ്റേഡിയം 974 ലാണ് അഖില യൂറോപ്യന്‍ പോരാട്ടം. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ, ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് അല്‍ ജെനോബ് സ്‌റ്റേഡിയത്തിലാണ് കിക്കോഫ്.

ഓസ്‌ട്രേലിയയെ ആധികാരികമായി പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഫ്രാന്‍സ്. എന്നാല്‍ കൂടുതല്‍ താരങ്ങളുടെ പരുക്ക് ടീമിന് ആശങ്കയാണ്. സോക്കാറൂസിനെതിരെ ആദ്യ മിനുറ്റുകളില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഫ്രഞ്ച്പട സമാനമായ പിഴവ് ഡെന്മാര്‍ക്കിനെതിരെ വരുത്താതിരിക്കാനാകും ശ്രമിക്കുക. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിന്‌റെ പശ്ചാത്തലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഡെന്മാര്‍ക്കിനെ കണ്ടതെങ്കിലും ആദ്യ മത്സരത്തിലെ പ്രകടനം നിരാശാജനകമായിരുന്നു. ഇരു ടീമുകളും മുഖാമുഖം വന്ന അവസാന രണ്ട് മത്സരങ്ങളില്‍ ഡെന്മാര്‍ക്കിനായിരുന്നു ജയം. ഫ്രാന്‍സിനെതിരെ തുടര്‍ജയത്തിനായി ഡാനിഷ് സംഘം ശ്രമിക്കുമ്പോള്‍ ജയിച്ച് രണ്ടാം റൗണ്ട് ഉറപ്പിക്കാനാകും ലോക ചാമ്പ്യന്മാരുടെ നീക്കം.

ഡെന്മാര്‍ക്കിനെതിരെ ശക്തമായി പോരാടിയ ടുണീഷ്യയും ഓസ്‌ട്രേലിയയും തമ്മില്‍ വാശിയേറിയ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തോറ്റാല്‍ ഓസ്‌ട്രേലിയയ്ക്ക് നോക്കൗട്ട് പ്രതീക്ഷ അവസാനിക്കും. എന്നാല്‍ ആദ്യ 20 മിനുറ്റില്‍ ഫ്രാന്‍സിനോട് ഇഞ്ചോടിഞ്ച് പോരാടിയ ഗ്രഹാം അര്‍നോള്‍ഡിന്‌റെ ശിഷ്യന്മാരെ എഴുതിതള്ളാനാവില്ല. പരുക്ക് മൂലം ആദ്യമത്സരത്തിന് ഇറങ്ങാതിരുന്ന മധ്യനിരതാരം അയ്ഡിന്‍ ഹ്രുസ്റ്റിക് ഇന്ന് കളിച്ചേക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്