Qatar World Cup

ഈ രണ്ട് ക്ലബുകളിലെ താരങ്ങളില്ലാതെ ലോകകപ്പ് ഫൈനലില്ല !

1982 മുതൽ ഫൈനലിൽ പങ്കെടുത്ത താരങ്ങളിൽ ചുരുങ്ങിയത് ഓരോ കളിക്കാരനെങ്കിലും ബയേൺ മ്യൂണിക്ക്, ഇന്റർ മിലാന്‍ ക്ലബ്ബുകളിൽ നിന്നുണ്ടായിട്ടുണ്ട്

വെബ് ഡെസ്ക്

ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 831 കളിക്കാരാണ് 32 ടീമുകളിലായി വിശ്വകിരീടത്തിനായി മാറ്റുരച്ചത്. ഒരു മാസത്തോളം നീണ്ടുനിന്ന ഫുട്ബോൾ മാമാങ്കത്തിന് ഞായർ രാത്രി ലുസെയ്ല്‍ മൈതാനത്ത്‌ നടക്കുന്ന കലാശ പോരാട്ടത്തോടെ അവസാനമാകും. ക്ലബ് ഫുട്ബോളിന് അവധി നല്‍കി നടത്തപ്പെട്ട ആദ്യ ലോകകപ്പില്‍ പങ്കെടുത്ത താരങ്ങളില്‍ ഏറെയും ഇംഗ്ലണ്ടിലെ ലീഗിൽ നിന്നുള്ളവരായിരുന്നു. സ്പെയിൻ, ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നിവരാണ് ഇംഗ്ലണ്ടിന് പിന്നിലുള്ളത്. ക്ലബിന്റെ കാര്യത്തില്‍, ലോകകപ്പ് കലാശപ്പോരില്‍ 1982 മുതല്‍ ആവര്‍ത്തിക്കപ്പെടുന്നൊരു ചരിത്രമുണ്ട്. ഖത്തറില്‍ എത്തുമ്പോഴും അതിന് മാറ്റമില്ല.

ഇക്കുറി താരങ്ങളുടെ ക്ലബ് കണക്കിൽ 17 കളിക്കാരുള്ള ജർമൻ ടീം ബയേൺ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്ത്. 16 പേരുള്ള അൽ സാദ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് ബയേണിന്‌ പിന്നിൽ. ഫൈനലിലേക്ക് വരുമ്പോൾ 1982 മുതൽ വഴിമാറാത്തൊരു ചരിത്രം കാത്തിരിക്കുകയാണ് ജർമൻ വമ്പന്മാർ. ബയേണിനോടൊപ്പം ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും ഇതേ ചരിത്രത്തിന്റെ ഭാഗമാണ്. 1982 മുതൽ ഫൈനലിൽ പങ്കെടുത്ത താരങ്ങളിൽ ചുരുങ്ങിയത് ഓരോ കളിക്കാരനെങ്കിലും ഈ രണ്ട് ക്ലബ്ബുകളിൽ നിന്നുണ്ടായിട്ടുണ്ട്. ഇത്തവണ ഫ്രഞ്ച് താരങ്ങളായ ദയോട്ട് ഉപമെക്കാനോ, കിംഗ്‌സ്‌ലി കോമന്‍, ബെഞ്ചമിൻ പവാർഡ് എന്നിവർ ബയേൺ മ്യൂണിക്കിനെ പ്രതിനിധീകരിക്കുമ്പോൾ, അർജന്റീനയുടെ ഇന്റർ മിലാൻ താരം ലൗടാരോ മാർട്ടിനെസ് ആണ് ഇറ്റാലിയൻ ക്ലബ്ബിന്റെ പ്രതിനിധി.

ലോതർ മത്തേയൂസ്

1982 സ്പെയിനിൽ നടന്ന ഫൈനലിലാണ് ആദ്യമായി ഈ അപൂർവത സംഭവിച്ചത്. അന്ന് ഇന്റർ മിലാനായി ഗ്യൂസെപ്പെ ബെർഗോമിയും ബയേണിനായി കാൾ-ഹെയ്ൻസ് റുമെനിഗ്ഗെയുമാണ് കളിച്ചത്. അർജന്റീനയും പടിഞ്ഞാറൻ ജർമനിയും ഏറ്റുമുട്ടിയ 86ലെ ഫൈനലിൽ റുമെനിഗ്ഗെ ഇന്റർ മിലാനെ പ്രതിനിധീകരിച്ചപ്പോൾ ജർമൻ ഇതിഹാസം ലോതർ മത്തേയൂസായിരുന്നു ബയേണിന്റെ പതാകവാഹകൻ. അടുത്ത തവണ ലോതർ മത്തേയൂസ് ഇന്റർ മിലാൻറെ താരമായാണ് ജർമനിക്കായി ഫൈനലിൽ ഇറങ്ങിയത്. ജർമനിയുടെ തന്നെ ക്ലോസ് ഔഗെന്തലർ ആയിരുന്നു ബയേൺ പ്രതിനിധി.

ജോർജീഞ്ഞോ

94ൽ ബ്രസീലും ഇറ്റലിയും നേർക്കുനേർ വന്നപ്പോൾ ഇറ്റാലിയൻ താരമായ നിക്കോള ബെർട്ടി ഇന്റർ മിലാനായി കളിച്ചപ്പോൾ, ബ്രസീൽ താരമായ ജോർജീഞ്ഞോ അക്കാലത്ത് കളിച്ചിരുന്നത് ബയേൺ മ്യൂണിക്കിനായാണ്. 98ലും 2002ലും റൊണാൾഡോ ഇന്റർ മിലാനെ പ്രതിനിധീകരിച്ചപ്പോൾ 98ൽ ബയേണിനെ ബിക്സന്റെ ലിസാറാസുവും 2002ൽ ഒലിവർ ഖാനും പ്രതിനിധീകരിച്ചു.

2006ൽ ഫൈനലിലെ വിവാദ നായകരിലൊരാളായ മാർക്കോ മറ്റെരാസി ഇന്ററിന്റെ താരമായിരുന്നു ആ വർഷം ബയേണിനായി കളിച്ചുകൊണ്ടിരുന്ന വില്ലി സാഗ്നോൾ ഫ്രഞ്ച് നിരയിലുണ്ടായിരുന്നു. നെതർലൻഡ്സ് താരങ്ങളായ വെസ്ലി സ്നൈഡർ ഇന്ററിനായും കൂട്ടുകാരനായ ആര്യൻ റോബൻ ബയേണിനായും കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2010ൽ നെതർലൻഡ്‌സ്‌ ഫൈനൽ കളിച്ചത്. 2014ൽ ഇന്റർ മിലാനായി അർജന്റീനയുടെ റോഡ്രിഗോ പാലാസിയോ ടീമിന്റെ ഭാഗമായിരുന്നു. മറുവശത്ത്‌ ഒരുപിടി ബയേൺ താരങ്ങളുണ്ടായിരുന്നു. 2018ൽ ക്രൊയേഷ്യയുടെ പെരിസിച്ചായിരുന്നു ഇന്റർ മിലാൻ താരം. ഫ്രഞ്ച് താരം ടോളിസോ ബയേണിനായാണ് ആ വര്‍ഷം കളിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ