Qatar World Cup

ഫ്രാന്‍സിന് വന്‍ തിരിച്ചടി; കരിം ബെന്‍സേമ ലോകകപ്പില്‍ നിന്ന് പുറത്ത്

വെബ് ഡെസ്ക്

ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫ്രാന്‍സിന് തിരിച്ചടി. സൂപ്പര്‍ താരം കരിം ബെന്‍സേമ ലോകകപ്പില്‍ കളിക്കില്ല. പരിശീലത്തിനിടെ പരുക്കേറ്റതിനാലാണ് ടീമില്‍ നിന്ന് പുറത്തായി. നിലവിലെ ബലോന്‍ ദി ഓര്‍ പുരസ്‌കാര ജേതാവാണ് കരിം ബെന്‍സേമ.

കിരീടം നിലനിര്‍ത്തുക എന്ന പ്രതീക്ഷയോടെ ഖത്തറിലേക്ക് എത്തിയ ഫ്രാന്‍സിനെ ബെന്‍സേമയുടെ പുറത്താകല്‍ ചെറുതല്ലാത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.

കിരീടം നിലനിര്‍ത്തുക എന്ന പ്രതീക്ഷയോടെ ഖത്തറിലേക്ക് എത്തിയ ഫ്രാന്‍സിനെ ബെന്‍സേമയുടെ പുറത്താകല്‍ ചെറുതല്ലാത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. പ്രഗല്‍ഭരായ കളിക്കാരുമായി ഖത്തറിലെത്തിയ ഫ്രാന്‍സിന് മേല്‍ ഇത്തവണ വലിയ പ്രതീഷയായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്.

മുന്‍ നിര താരങ്ങളുടെ പരുക്ക് തന്നെയായിരുന്നു ഫ്രാന്‍സിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. പരുക്കിനെ തുടര്‍ന്ന് പോള്‍ പോഗ്ബ, എന്‍ലോളെ കാന്റെ എന്നിരും ഇത്തവണ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. റഷ്യന്‍ ലോകകപ്പില്‍ ടീമിനെ മുന്നോട്ടി നയിച്ച കരുത്തന്‍മാരായിരുന്നു ഇരുവരും.

ഇതിന് പുറമെ മുന്നേറ്റ നിരയിലെ കരുത്തുറ്റ താരം ക്രിസ്റ്റഫര്‍ എന്‍കുനുവിന്റെ പരുക്കാണ് മറ്റൊരു പ്രതിസന്ധി. ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിച്ചിരുന്ന എന്‍കുനുവിന് അവസാന റൗണ്ട് പരിശീലനത്തിനിടെയാണ് പരുക്കേറ്റത്.

കിലിയന്‍ എംബാബെ, അന്റോണിയന്‍ ഗ്രീസ്മാന്‍, ഒളിവര്‍ ജിറൂഡ്, കിങ്സ്ലി കോമന്‍ എന്നിവരുള്‍പ്പെട്ട മുന്നേറ്റ നിരയുടെ മൂര്‍ച്ഛ കുറയ്ക്കുന്നതാണ് കരിം ബെന്‍സേമയുടെ പുറത്താകല്‍. പന്തുമായി കുതിയ്ക്കുന്ന എംബാബെയും ഫിനിഷിങ്ങില്‍ കൃത്യതയുള്ള ബെന്‍സേമയുമായിരുന്നു ഫ്രാന്‍സിന്റെ കുന്തമുനകള്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?