Qatar World Cup

പോളണ്ട്- മെക്‌സികോ മത്സരം ഗോള്‍രഹിത സമനിലയില്‍; പെനാല്‍റ്റി പാഴാക്കി ലെവന്‍ഡോവ്സ്‌കി

വെബ് ഡെസ്ക്

റാസ് അബു അബൗദ് സ്റ്റേഡിയത്തില്‍ തിങ്ങി നിറങ്ങ ഗ്യാലറിയെ സാക്ഷിയാക്കി റഫറി പെനാല്‍റ്റി വിധിച്ചപ്പോള്‍ പോളണ്ട് ആരാധകര്‍ കിനാവ് കണ്ടു തുടങ്ങിയിരുന്നു. മത്സരം 55ാം മിനുറ്റില്‍. കിക്കെടുക്കാനെത്തുന്നത് ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റ താരത്തിലൊരാള്‍, ടീം നായകന്‍, ഗോളടി യന്ത്രം. പക്ഷേ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കാരണം ഗോള്‍ പോസ്റ്റിന് കാവലുണ്ടായിരുന്നത് സാക്ഷാല്‍ മെക്‌സിക്കന്‍ വന്‍മതില്‍ ഒച്ചോവ. ലെവന്‍ഡോവ്സ്‌കിയുടെ കാലില്‍ നിന്നുയര്‍ന്ന പന്ത് ഒച്ചോവ തടുത്തിട്ടപ്പോള്‍ മെക്‌സിക്കന്‍ ആരാധകന്‍ ആരാധകന്‍ മത്സരം വിജയം പോലെ ആഘോഷിച്ചു. അതെ ലെവന്‍ഡോവ്സ്‌കിയെ തടഞ്ഞ് ഒച്ചോവ മെക്‌സിക്കോയ്ക്ക് നേടിക്കൊടുത്തത് വിജയത്തോളം പോന്ന സമനില.

വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരം ചൂടുപിടിച്ചത്. പന്തടക്കത്തിലും ഷോട്ടുകളിലും മെക്‌സിക്കോ ഏറെ മുന്‍പിലായിരുന്നു. മത്സരഗതിക്ക് വിപരീതമായി ഗോള്‍ കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് പോളിഷ് നായകന്‍ നഷ്ടമാക്കിയത്. ഇതോടെ എണ്ണം പറഞ്ഞ ഗോള്‍ വേട്ടക്കാരനായിട്ടും ലോകകപ്പിലെ ആദ്യ ഗോളിനായി ലെവന്‍ഡോവ്സ്‌കിക്ക് ഇനിയും കാത്തിരിക്കണം.

ഇരു ടീമുകളും ഓരോ പോയിന്‌റ് വീതം നേടിയതോടെ ഗ്രൂപ്പ് സി യിലെ സാധ്യതകള്‍ ഇപ്പോഴും പ്രവചനാതീതമാണ്. അര്‍ജന്‌റീനയെ തോല്‍പ്പിച്ച സൗദി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ മെസിയും സംഘവുമാണ് അവസാന സ്ഥാനത്ത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?