Qatar World Cup

ലോകകപ്പ് ഗോളുകളിൽ റെക്കോർഡിട്ട് മെസി

ഈ ലോകകപ്പിലെ മെസിയുടെ അഞ്ചാമത്തെ ഗോളാണ് ഇന്നത്തെ മത്സരത്തിൽ പിറന്നത്

വെബ് ഡെസ്ക്

അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ഇനി ലയണൽ മെസിക്ക് സ്വന്തം. ക്രൊയേഷ്യയ്‌ക്കെതിരെ 34ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടാണ് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് മെസി മറികടന്നത്. ഇതോടെ മെസിയുടെ ലോകകപ്പ് ഗോൾ സമ്പാദ്യം പതിനൊന്നായി. ഓപ്പൺ പ്ലേയിൽ നിന്ന് ഏഴും, പെനാൽറ്റിയിൽ നിന്നും മൂന്നും, ഫ്രീകിക്കിൽ നിന്ന് ഒരു വട്ടവും മെസി ലോകകപ്പിൽ ഗോൾ നേടി.

ഈ ലോകകപ്പിലെ മെസിയുടെ അഞ്ചാമത്തെ ഗോളാണ് ഇന്നത്തെ മത്സരത്തിൽ പിറന്നത്. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ കിലിയന്‍ എംബാപ്പെയ്‌ക്കൊപ്പമെത്താനും മെസിക്കായി. ഖത്തർ ലോകകപ്പിലെ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസി നേടി.

2006 ലോകകപ്പിൽ സെർബിയ ആൻഡ് മോണ്ടെനെഗ്രോയ്ക്കെതിരെ ആയിരുന്നു മെസിയുടെ ലോകകപ്പ് അരങ്ങേറ്റവും ആദ്യ ഗോളും. പതിനെട്ട് വയസും 357 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന മെസി അതോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരവുമായി. അഞ്ച് ലോകകപ്പുകളിൽ നിന്ന് ഇരുപത്തിയഞ്ച് മത്സരങ്ങളിൽ നിന്നാണ് അർജന്റീന നായകൻ പതിനൊന്ന് ഗോളുകൾ നേടിയത്. രണ്ടാമതുള്ള ബാറ്റിസ്റ്റ്യൂട്ട 12 കളികളിൽ നിന്ന് 10 ഗോളുകൾ നേടിയപ്പോൾ, നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഗോൾ നേടിയ ഗില്ലെർമോ സ്റ്റെബൈലും 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ മറഡോണയുമാണ് മൂന്നാം സ്ഥാനത്ത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ