Qatar World Cup

'അര്‍ബുദത്തെ തോല്‍പ്പിച്ച വാന്‍ ഗാല്‍, ആ ചെറുത്തുനില്‍പ്പാണ് ലോകകപ്പില്‍ ഞങ്ങളുടെ പ്രചോദനം' -ഡച്ച് ടീം പറയുന്നു

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായിരുന്നു വാന്‍ ഗാന്‍. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ മാത്രമാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്

വെബ് ഡെസ്ക്

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ യുഎസ്എയെ നിഷ്പ്രഭരാക്കിയാണ് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഓറഞ്ച്പടയുടെ ജയം. നിര്‍ണായക മത്സരത്തിനിറങ്ങിയ ടീമിനെ തുണച്ചത് കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ തന്ത്രങ്ങളായിരുന്നു. വെള്ള വരയ്ക്കിപ്പുറം ടീമിന്റെ ശക്തികേന്ദ്രമായി അദ്ദേഹം നിലകൊണ്ടു. എന്നാല്‍, വാന്‍ ഗാല്‍ പഠിപ്പിച്ചതിനപ്പുറം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ് ലോകകപ്പില്‍ ഊര്‍ജം പകരുന്നതെന്ന് ടീം ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. 'അര്‍ബുദത്തെ തോല്‍പ്പിച്ച വാന്‍ ഗാല്‍, ആ ചെറുത്തുനില്‍പ്പാണ് ലോകകപ്പില്‍ ഞങ്ങളുടെ യഥാര്‍ത്ഥ പ്രചോദനം' -എന്നായിരുന്നു മധ്യനിര താരം ഡെയ്‌ലി ബ്ലിന്‍ഡിന്റെ വാക്കുകള്‍.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായിരുന്നു വാന്‍ ഗാന്‍. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ മാത്രമാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. അര്‍ബുദത്തെ ചെറുക്കാന്‍ 25ഓളം റേഡിയേഷന്‍ ചികിത്സ സ്വീകരിച്ചിരുന്നു എന്നായിരുന്നു വാന്‍ ഗാല്‍ പറഞ്ഞത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാല്‍, ടീമിലെ കളിക്കാരോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പതിവായി ധരിക്കാറുള്ള ട്രാക്ക്‌സ്യൂട്ടിനുള്ളില്‍ വാന്‍ ഗാല്‍ കത്തീറ്റര്‍ ധരിക്കുന്നതും മത്സരങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ പോകാറുള്ളതും കളിക്കാര്‍ അറിഞ്ഞിരുന്നുമില്ല.

'അത് അതിന്റെ ജോലി ചെയ്തു' എന്നായിരുന്നു അര്‍ബുദ ചികിത്സയെക്കുറിച്ച് വാന്‍ ഗാല്‍ പറഞ്ഞത്. ആ നിശ്ചയദാര്‍ഢ്യമാണ് നെതര്‍ലന്‍ഡ്‌സിനെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നയിക്കാന്‍ പ്രചോദനമായത്. 71കാരനായ കോച്ചിന്റെ രോഗവും സാഹചര്യങ്ങളെ അദ്ദേഹം എങ്ങനെ തരണം ചെയ്തുവെന്നതും ഖത്തറിലെത്തിയ കളിക്കാരുടെ മനസിലുണ്ട് -ബ്ലിന്‍ഡിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

''കോച്ചിന്റെ രോഗാവസ്ഥ, തുടക്കം മുതല്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ അക്കാര്യം അറിയാതിരിക്കാന്‍ സാധ്യമായതെല്ലാം അദ്ദേഹം ചെയ്തു. താന്‍ അനുഭവിക്കുന്നത് ടീമംഗങ്ങള്‍ കാണാതിരിക്കാന്‍ രാത്രികളില്‍പോലും അദ്ദേഹം ആശുപത്രിയില്‍ പോകുമായിരുന്നു. രോഗാവസ്ഥയെ എങ്ങനെയാണ് അദ്ദേഹം നേരിട്ടത് എന്ന് അറിയുമ്പോള്‍, അദ്ദേഹത്തെ വളരെ ബഹുമാനിക്കുന്നു. ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയിട്ടില്ല. എപ്പോഴത്തെയും പോലെ ഷാര്‍പ്പാണ് അദ്ദേഹം. ലൂയിസ് വാന്‍ ഗാല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ഒരിക്കലും മാറില്ല. മികച്ച വ്യക്തിത്വം, അദ്ദേഹം ഒപ്പമുണ്ടെന്നതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്'' -ബ്ലിന്‍ഡ് പറയുന്നു.

കളിക്കാരെ എങ്ങനെ പ്രചോദിപ്പിക്കണമെന്ന് വാന്‍ ഗാലിന് നന്നായി അറിയാമെന്ന് ബ്ലിന്‍ഡ് അടിവരയിടുന്നു. അദ്ദേഹത്തെക്കുറിച്ച് എല്ലാ ഞങ്ങള്‍ മനസിലാക്കിയിരിക്കുന്നു. അതിനാല്‍ അധിക പ്രചോദനം ആവശ്യമില്ല. എല്ലാ മത്സരങ്ങളും ജയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കോച്ചിനായി കളിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് കഴിയുന്നിടത്തോളം മുന്നേറാനും ആഗ്രഹിക്കുന്നു -ബ്ലിന്‍ഡ് കൂട്ടിച്ചേര്‍ത്തു. ബ്ലിന്‍ഡിന്റെ പിതാവ് ഡാനി ബ്ലിന്‍ഡ് ലോകകപ്പില്‍ വാന്‍ ഗാലിന്റെ അസിസ്റ്റന്റാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ