ലൂയിസ് വാൻ ഗാൽ 
Qatar World Cup

ബെല്‍ജിയത്തെ പരിശീലിപ്പിക്കാന്‍ വാൻ ഗാൽ? തീരുമാനം ലോകകപ്പിനുശേഷം

നിലവിൽ നെതർലൻഡ്‌സ്‌ ദേശീയ ടീമുമായി ലോകകപ്പ് വരെയാണ് വാൻ ഗാലിന് കരാറുള്ളത്

വെബ് ഡെസ്ക്

റോബര്‍ട്ടോ മാര്‍ട്ടിനസിന്‌ പിൻഗാമിയായി ലൂയിസ് വാൻ ഗാൽ എത്തിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതീക്ഷ നൽകുന്ന മറുപടിയാണ് ഡച്ച് പരിശീലകൻ നൽകിയത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെയാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് ബെൽജിയം പരിശീലക സ്ഥാനത്തുനിന്ന് രാജി വച്ചത്.

മാര്‍ട്ടിനസിന്റെ രാജിക്ക് പിന്നാലെ വാൻ ഗാൽ പരിശീലക സ്ഥാനത്തേക്കെത്തുമെന്ന തരത്തിൽ ബെൽജിയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം തിരക്കിയപ്പോൾ ബെൽജിയം ''മനോഹരമായ രാജ്യമാണ്. അവിടത്തുകാർ നല്ല ആളുകളാണ്, അതുകൊണ്ട് ഒരു മാറ്റത്തെ കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്'' -എന്നായിരുന്നു വാൻ ഗാൽ പ്രതികരിച്ചത്.

നിലവിൽ നെതർലൻഡ്‌സ്‌ ദേശീയ ടീമുമായി ലോകകപ്പ് വരെയാണ് വാൻ ഗാലിന് കരാറുള്ളത്. ലോകകപ്പിന് ശേഷം റൊണാൾഡ് കോമാൻ നെതർലൻഡ്‌സിന്റെ പരിശീലകനാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് ശേഷം വാൻ ഗാൽ ഫുട്ബാളിൽ നിന്നും വിരമിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം, ഇപ്പോൾ ലോകകപ്പിലാണ് മുഴുവൻ ശ്രദ്ധയും, അതിന് ശേഷം മികച്ച ഓഫറുകൾ വരുമെങ്കിൽ പരിഗണിക്കുമെന്നും വാൻ ഗാൽ വ്യക്തമാക്കി.

അജാക്‌സ്, ബാഴ്‌സലോണ പരിശീലസ്ഥാനം ഒഴിഞ്ഞശേഷം, 2000ലാണ് വാന്‍ ഗാല്‍ നെതര്‍ലന്‍ഡ്‌സ് പരിശീലകനാകുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ബാഴ്‌സണലോണയിലേക്കും തുടര്‍ന്ന് അജാക്‌സിലേക്കും തിരിച്ചുപോയി. 2009-2011 കാലത്ത് ബയേണ്‍ മ്യൂണിച്ചിനെ പരിശീലിപ്പിച്ചശേഷമാണ് നെതര്‍ലന്‍ഡ്‌സ് പരിശീലക കുപ്പായത്തിലേക്ക് വാന്‍ ഗാല്‍ തിരിച്ചെത്തിയത്. 2012 മുതല്‍ 2014 വരെ നെതര്‍ലന്‍ഡ്‌സിനൊപ്പം തുടര്‍ന്നു. വാൻ ഗാലിന്റെ പരിശീലനത്തില്‍ നെതർലൻഡ്‌സ് ബ്രസീൽ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.

കുറച്ചുകാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമായിരുന്നു. 2016ൽ അവിടെ നിന്നും പുറത്തായ ശേഷം ഫുട്ബോളിൽ നിന്നും ഇടവേളയെടുത്ത വാൻ ഗാൽ 2021ലാണ് നെതർലൻഡ്‌സ്‌ പരിശീലകനായി മടങ്ങിയെത്തിയത്.

ഖത്തറിൽ വാൻ ഗാലിന് കീഴിൽ രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്‌സ്‌ പ്രീ ക്വാർട്ടറിൽ കടന്നിട്ടുണ്ട്. അമേരിക്കയാണ് പ്രീ ക്വാർട്ടറിൽ അവരുടെ എതിരാളികൾ.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം