ഫുട്‌ബോള്‍ ലോകകപ്പില്‍ 24 വയസിനുള്ളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയെ മറികടന്ന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. 1958ല്‍ തന്റെ 17ാം വയസിലാണ് പെലെ ആദ്യ ലോകകപ്പ് ഗോള്‍ നേടുന്നത്. 24-ാം വയസില്‍ പെലെയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 7 ലോകകപ്പ് ഗോളുകള്‍. ഇന്ന് ഖത്തറില്‍ പോളണ്ടിനെതിരേ ഇരട്ടഗോള്‍ നേടിയ എംബാപ്പെ ആകെ ഗോള്‍ നേട്ടം ഒമ്പതാക്കി പെലെയില്‍ നിന്ന് ആ റെക്കോഡ് സ്വന്തം പേരിലേക്കു മാറ്റുകയായിരുന്നു. നിലവില്‍ ഈ ലോകകപ്പില്‍ മാത്രം 5 ഗോളുകളാണ് ഫ്രഞ്ച് താരത്തിന്റെ സംഭാവന.
ഗോള്‍ വേട്ടയില്‍ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്കൊപ്പമെത്താനും എംബാപ്പെയ്ക്കായി.
ഫ്രഞ്ച് ജഴ്‌സിയില്‍ അവസാന 14 മത്സരങ്ങളില്‍ 16 ഗോളുകളാണ് താരം നേടിയത്. ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിക്കൊപ്പമെത്താനും എംബാപ്പെയ്ക്കായി. അഞ്ച് ലോകകപ്പുകളില്‍ നിന്ന് മെസി ഒന്‍പതും റൊണാള്‍ഡോ എട്ടും ഗോളുകള്‍ നേടിയപ്പോള്‍ തന്റെ രണ്ടാമത്തെ ലോകകപ്പിലാണ് എംബാപ്പെ റെക്കോഡ് നേട്ടം കൈവരിച്ചത്.