മേഗന്‍ മാര്‍ക്കിളും ആദം ഹാരിയും 
Qatar World Cup

ഏറ്റുമുട്ടുന്നത് ഇംഗ്ലണ്ടും യുഎസും; ആശയക്കുഴപ്പം മുഴുവന്‍ മേഗന്‌

എതിര്‍ രാജ്യമായ അമേരിക്കയെ പിന്തുണച്ചാല്‍ വിവാദങ്ങളുടെ മാലപ്പടക്കത്തിനാകും തിരികൊളുത്തുക

വെബ് ഡെസ്ക്

ഖത്തര്‍ ലോകകപ്പില്‍ ഇന്നു നടക്കുന്ന ഇംഗ്ലണ്ട്-യുഎസ്എ പോരാട്ടം കാരണം ഉറക്കം നഷ്ടമായിരിക്കുകയാണ് ഇംഗ്ലണ്ടിലെ സസക്‌സ് കൗണ്ടി പ്രഭ്വിയും ബ്രിട്ടീഷ് രാജകുമാരനായ ഹാരിയുടെ ഭാര്യയുമായ മേഗന്‍ മാര്‍ക്കിളിന്. മത്സരത്തില്‍ ജന്മനാടായ യുഎസ്എയെ പിന്തുണയ്ക്കണോ അതോ ഭര്‍ത്താവിന്റെ രാജ്യമായ ബ്രിട്ടനെ പിന്തുണയ്ക്കണോ എന്ന ആശയക്കുഴപ്പമാണ് മുന്‍ അമേരിക്കന്‍ നടിയും കൂടിയായ മേഗനെ വലയ്ക്കുന്നത്. ഇരു ടീമുകളും തോല്‍വിയറിയാതെ സമനിലയില്‍ അവസാനിക്കണമെന്നാകും ഒരുപക്ഷേ മനസ് കൊണ്ട് മേഗന്റെ പ്രാര്‍ത്ഥന.

അമേരിക്കയിലെ മുന്‍നിര സെലിബ്രിറ്റികള്‍ പലരും ലോകകപ്പ് സമയത്ത് ടീമിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വരാറുമുണ്ട്. അമേരിക്കയിലെ ഫുട്‌ബോളിന്റെ കേന്ദ്രമായ ലോസ് ആഞ്ചലസിലാണ് മേഗന്‍ മാര്‍ക്കിളിന്റെ ജനനം. ഫുട്‌ബോള്‍ ആവേശം മേഗന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നിരത്തേണ്ട ആവശ്യമില്ലല്ലോ.

ഹാരി രാജകുമാരന്റെ പത്‌നിയും ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗവുമായ മേഗന്‍ ഇംഗ്ലണ്ടിനെ പിന്തുണയ്ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. അമേരിക്കന്‍ വംശജയായ മേഗനെ വിവാഹം കഴിച്ചതിന് തന്നെ ശക്തമായി വിമര്‍ശനം ഹാരി രാജകുമാരന്‍ ഏറ്റുവാങ്ങിയിരുന്നു. ഇനിയിപ്പോള്‍ എതിര്‍ രാജ്യത്തെ പിന്തുണയ്ക്കുക കൂടി ചെയ്താല്‍ വിവാദങ്ങളുടെ മാലപ്പടക്കത്തിനാകും തിരികൊളുത്തുക. രാജകുടുംബാംഗം എന്ന നിലയില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കും ടീമിനും പിന്തുണ നല്‍കുകയെന്നത് ഒരുതരത്തില്‍ മേഗന്റെ കടമയാണ്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം