Qatar World Cup

ഹെൻറിയെയും മറികടന്ന് ജിറൂഡ്; ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരന്‍

52 ഗോളുകളാണ് ഫ്രഞ്ച് പടയ്ക്കായി 36 കാരൻ സ്വന്തമാക്കിയിട്ടുള്ളത്

വെബ് ഡെസ്ക്

ലോക ഫുട്ബോളിൽ ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോർഡ് സ്വന്തം പേരിലാക്കി ഒലിവർ ജിറൂഡ്. ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനെതിരെ സ്കോർ ചെയ്തതോടെയാണ് ജിറൂഡ് റെക്കോർഡ് ബുക്കിൽ ഒന്നാമതായത്. 52 ഗോളുകളാണ് ഫ്രഞ്ച് പടയ്ക്കായി 36 കാരൻ സ്വന്തമാക്കിയത്. തിയറി ഹെൻറിയെ മറികടന്നാണ് നേട്ടം. ഈ ലോകകപ്പിലെ ജിറൂഡിന്റെ രണ്ടാമത്തെ ഗോളാണ് ഇന്നത്തേത്.

2011 നവംബർ 11ന് അമേരിക്കയ്‌ക്കെതിരെയായിരുന്നു ദേശീയ ടീമിനായി ജിറൂഡിന്റെ അരങ്ങേറ്റം. അടുത്ത വർഷം ഫെബ്രുവരിയിൽ ജർമനിക്കെതിരെ അദ്ദേഹം തന്റെ രാജ്യാന്തര ഗോളും സ്വന്തമാക്കി. 117ാമത്തെ മത്സരത്തിലാണ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ജിറൂഡ് മാറിയത്. 51 ഗോളുകളുമായി തിയറി ഹെൻറി, ഗ്രീസ്മാൻ (42), മിഷേൽ പ്ലാറ്റിനി (41), കരിം ബെന്‍സേമ (37) എന്നിവരെ പിന്നിലാക്കിയാണ് ജിറൂഡിന്റെ പ്രകടനം.

അഞ്ച് പ്രധാന ടൂർണമെന്റുകളിൽ ഇതിനോടകം ഫ്രാൻസിനെ പ്രതിനിധീകരിച്ച ജിറൂഡ് കഴിഞ്ഞ തവണ ലോക ജേതാക്കളായ ഫ്രഞ്ച് ടീമിന്റെ ഭാഗമായിരുന്നു. ഫ്രാൻസ് റണ്ണേഴ്‌സ് അപ്പായ 2016 യൂറോ കപ്പിൽ ഗോൾ മൂന്നാം സ്ഥാനവും ജിറൂഡിനായിരുന്നു. നിലവിൽ ഇറ്റാലിയൻ സീരി എയിൽ എസി മിലാനുവേണ്ടിയാണ് ജിറൂഡ് കളിക്കുന്നത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം