Qatar World Cup

തോൽവിക്ക് പിന്നാലെ മൊറോക്കൻ ആരാധകരുടെ അതിക്രമം; ഫ്രാൻസിൽ 14 കാരൻ മരിച്ചു

ലോകകപ്പ് സെമിയിൽ ഫ്രാൻസ് മൊറോക്കോയെ തോൽപ്പിച്ചതിന് പിന്നാലെ വിവിധ നഗരങ്ങളിൽ സംഘർഷം ഉടലെടുത്തിരുന്നു

വെബ് ഡെസ്ക്

ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് തോറ്റതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ഒരു മരണം. മൊറോക്കാന്‍ ആരാധകരുടെ അതിക്രമമാണ് ഒരു ജീവനെടുത്തതെന്നാണ് റിപ്പോർട്ടുകൾ. വിവിധ ഫ്രഞ്ച് നഗരങ്ങളിലാണ് ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രക്ഷോഭങ്ങള്‍ക്കിടെ കാറിടിച്ച് 14 വയസുകാരനാണ് മരിച്ചത്.

മൊറോക്കോയെ ഫ്രാന്‍സ് പരാജയപ്പെടുത്തിയതിന് പിന്നാലെ വിവിധ ഫ്രഞ്ച് നഗരങ്ങളില്‍ അതിക്രമം അരങ്ങേറിയിരുന്നു. പലയിടത്തും ആരാധകര്‍ പരസപരം ഏറ്റുമുട്ടി. മോണ്ട്‌പെയര്‍ നഗരത്തിലാണ് 14 കാരന്‍ മരിച്ചത്. കാറിന്‌റെ ജനലില്‍ ഘടിപ്പിച്ചിരുന്ന ഫ്രഞ്ച് പതാക അക്രമികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞുകൊണ്ട് അതിവേഗത്തില്‍ വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണം. രണ്ട് കൗമാരക്കാര്‍ക്ക് മുകളില്‍ വാഹനം ഇടിച്ചുകയറുകയായിരുന്നു.

മിക്കയിടത്തും ആഹ്ളാദ പ്രകടനങ്ങള്‍ സമാധാനപരമെങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. 262 പേരെയാണ് രാജ്യ വ്യാപകമായി അറസ്റ്റ് ചെയ്തത്. പാരീസ്, ലിയോണ്‍ തുടങ്ങിയ നഗരങ്ങളില്‍ സംഘര്‍ഷമുണ്ടായി. പോലീസുകാര്‍ക്കടക്കം സംഘര്‍ഷത്തില്‍ പരിക്കുണ്ട്. നേരത്തെ ബെൽജിയത്തിനെതിരായ മൊറോക്കൻ വിജയത്തിന് പിന്നാലെ ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിൽ വലിയ തോതിൽ ആതിക്രമങ്ങൾ അരങ്ങേറിയിരുന്നു. ആഹ്ളാദ പ്രകടനമാണ് അന്ന് സംഘർഷത്തിൽ കലാശിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ