Qatar World Cup

വാ പൊത്തി പ്രതിഷേധിച്ച ജര്‍മനിക്ക് മറുപടി ഓസില്‍ ചിത്രം; പരിഹസിച്ച് ഖത്തര്‍ ആരാധകര്‍

സ്പെയിൻ- ജർമനി മത്സരത്തിനിടെയാണ് ഓസിലിന്റെ ചിത്രങ്ങൾ ഉയർത്തി ഖത്തർ ആരാധകരാണ് രംഗത്തെത്തിയത്.

വെബ് ഡെസ്ക്

ഖത്തര്‍ ലോകകപ്പില്‍ മത്സരങ്ങള്‍ ഒരു ഭാഗത്ത് ചൂടുപിടിക്കുമ്പോള്‍, വിവാദങ്ങളും പ്രതിഷേധങ്ങളും മറുഭാഗത്ത് അരങ്ങ് തകര്‍ക്കുകയാണ്. വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കാന്‍ അനുവദിക്കാതിരുന്ന ഫിഫയ്‌ക്കെതിരെ മൈതാനത്ത് പ്രതിഷേധിച്ച ജര്‍മന്‍ ടീമിന് കഴഞ്ഞ മത്സരത്തില്‍ ഗ്യാലറിയില്‍ നേരിടേണ്ടിവന്നത് പരിഹാസവും പ്രതിഷേധവും. മുന്‍ താരം മെസ്യൂട് ഓസിലിന്റെ ചിത്രവുമായാണ് പ്രതിഷേധക്കാര്‍ ജര്‍മനി- സ്‌പെയിന്‍ മത്സരം കാണാനെത്തിയത്. ഖത്തര്‍ പൗരന്മാരാണ് പ്രതിഷേധത്തിന് പിന്നില്‍.

ജര്‍മന്‍ മുന്‍താരം മെസ്യൂട്ട് ഓസിലിന്‌റെ ചിത്രവുമായി എത്തി, വാ പൊത്തിപ്പിടിച്ചാണ് പ്രതിഷേധക്കാര്‍ ഗ്യാലറിയില്‍ നിലയുറപ്പിച്ചത്. ഓസിലിനെതിരായ വംശീയവും മതപരവുമായ വിവേചനങ്ങള്‍ക്കെതിരെ മൗനം പാലിച്ച ജര്‍മനിയുടെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. സമാനമായ ആക്ഷേപവുമായി നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ എത്തിയിരുന്നു. 2018 ലോകകപ്പില്‍ നിന്ന് ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായതോടെ വ്യാപക വേട്ടയാടല്‍ നേരിടേണ്ടിവന്ന താരമാണ് ഓസില്‍. ഇസ്ലാം മതം പിന്തുടരുന്ന തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസഡന്‌റ് എര്‍ദേഗനെ കണ്ടത് വിവാദവുമായി. ടീം വിജയിക്കുമ്പോള്‍ താന്‍ ജര്‍മന്‍ കാരനെന്നും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനെന്നും ആണ് സമീപനമെന്നാരോപിച്ച് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ജര്‍മന്‍ പ്രതിഷേധത്തെ പരിഹസിക്കാന്‍ ഓസിലിനെ പ്രതീകമാക്കുകയാണ് ഖത്തറിപ്പോള്‍.

ജപ്പാനെതിരായ മത്സരത്തിന് മുന്‍പുള്ള ടീം ഫോട്ടോ സെഷനിലാണ് ഫിഫയ്‌ക്കെതിരെ ജര്‍മന്‍ ടീം പ്രതിഷേധിച്ചത്. കൈ കൊണ്ട് വാ പൊത്തിപ്പിടിച്ച താരങ്ങള്‍ അഭിപ്രായ പ്രകടനങ്ങളെ ഫിഫ വിലക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എല്‍ജിബിടിക്യുഎ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി ലോകകപ്പില്‍ ടീം നായകന്മാര്‍ വണ്‍ലവ് ആം ബാന്‍ഡ് ധരിച്ചിറങ്ങാന്‍ എട്ടോളം യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിന് ഫിഫ അംഗീകാരം നല്‍കിയിരുന്നില്ല. എല്‍ജിബിടിക്യു വിഭാക്കാരോടുള്ള ഖത്തറിന്‌റെ നിലപാട് പരിഗണിച്ചാണ് ഫിഫ ആം ബാന്‍ഡ് വിലക്കിയതെന്നാണ് ആക്ഷേപം. നായകന്മാര്‍ക്ക് വിലക്കടക്കം നേരിടേണ്ടി വരുമെന്ന് വന്നതോടെ ടീമുകള്‍ പിന്മാറി. എന്നാല്‍ വിവിധ തരത്തില്‍ ഓടോ രാജ്യങ്ങളഉം പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതിന്‌റെ ഭാഗമായാണ് ജര്‍മന്‍ താരങ്ങളുടെ വാ പൊത്തി പ്രതിഷേധം. മത്സരം ജര്‍മനി തോറ്റെങ്കിലും ടീമിന്‌റെ നിലപാട് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഇതാണ് സ്‌പെയിനിനെതിരായ ജര്‍മനിയുടെ രണ്ടാം മത്സരത്തിനിടെ ഗ്യാലറിയില്‍ പ്രിതിഷേധം ഉയര്‍ത്തിയത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം