ഖത്തര്‍ ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ചൊവ്വാഴ്ച സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ സെമിയില്‍ അര്‍ജന്‌റീന ക്രൊയേഷ്യയേയും രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയേയും നേരിടും.
കാല്‍പ്പന്തിലെ ലോക ചാമ്പ്യന്മാരെ കണ്ടെത്താന്‍ 32 ടീമുകള്‍ തമ്മില്‍ നവംബര്‍ 20 ന് ആരംഭിച്ച വിശ്വ പോരാട്ടത്തില്‍ ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് സെമിഫൈനലും ലൂസേഴ്‌സ് ഫൈനലും പിന്നെ കലാശപ്പോരാട്ടവും. അവസാന നാലിലേക്ക് മത്സരങ്ങള്‍ ചുരുങ്ങിയപ്പോള്‍ രണ്ട് യൂറോപ്യന്‍ ടീമുകളും ഒന്നുവീതം ലാറ്റിനമേരിക്ക- ആഫ്രിക്കന്‍ ടീമുകളും കിരീടപ്പോരിലുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമാണ് സെമിയിലെ യൂറോപ്യന്‍ സാന്നിധ്യം. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‌റീന വര്‍ഷങ്ങളുടെ കിരീടവരള്‍ച്ചയ്ക്ക് വിരാമമിടാനാണ് എത്തുന്നത്. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ സംഘമായ മൊറോക്കോയ്ക്ക് ഇതുവരെയുള്ള യാത്രതന്നെ ചരിത്രമാണ്.
കഴിഞ്ഞ ലോകകപ്പില കലാശപ്പോരിന്‌റെ ആവര്‍ത്തനത്തിന് ഖത്തറില്‍ സാധ്യതയുണ്ടെന്നാണ് മത്സരക്രമത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന ഫ്രാന്‍സ്, പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെയും ക്വര്‍ട്ടറില്‍ ഇംഗ്ലണ്ടിനേയും വീഴ്ത്തിയാണ് അവസാന നാലിലെത്തിയത്. പരുക്ക് മൂലം ടൂര്‍ണമെന്‌റിന്‌റെ തുടക്കത്തില്‍ വലിയ ആശങ്കയുണ്ടായെങ്കിലും ചാമ്പ്യന്മാര്‍ അധികാരികമായ മുന്നേറ്റം നടത്തി. കിലിയന്‍ എംബാപ്പെ, അന്‌റോയിന്‍ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂഡ്, ലോറിസ്, തുടങ്ങിയ പ്രതിഭാധനരെല്ലാം ഫോമിലെന്നതാണ് കരിബെന്‍സെമ പോള്‍പോഗ്ബാ തുടങ്ങിയ താരങ്ങളുടെ അഭാവത്തിലും ഫ്രാന്‍സ്‌ന് മേല്‍കൈ നല്‍കുന്നത്.
കഴിഞ്ഞ തവണത്തെ സമാനമായ താരനിരയുമായെത്തിയ ക്രൊയേഷ്യയാകട്ടെ വയസന്‍ സംഘമെന്ന വിമര്‍ശനങ്ങള്‍ തെറ്റെന്ന് തെളിയിച്ചാണ് മുന്നേറുന്നത്. മൊറോക്കോയോട് ആദ്യമത്സരത്തില്‍ സമനില വഴങ്ങി തുടങ്ങിയ മോഡ്രിച്ചും സംഘവും ഇക്കുറി പിന്നീട് ശക്തമായി തിരിച്ചെത്തി. അട്ടിമറി വീരന്മാരായ ജപ്പാനെ ഷൂട്ടൗട്ടില്‍ മറികടന്ന് ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത് കരുത്തരായ ബ്രസീലിനെ. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന് ഒരുങഅങുകയാണ് അവര്‍.
സൗദി അറേബ്യയോട് തോറ്റുതുടങ്ങിയ അര്‍ജന്‌റീനയ്ക്കും ഇത് തിരിച്ചുവരവിന്‌റെ ലോകകപ്പാണ്. നായകന്‍ മെസി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ജന്‌റീനയ്ക്കായി. പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയേയും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച് അവസാന നാലില്‍.
ലോകകപ്പിലെ കറുത്ത കുതിരകളായെത്തി അട്ടിമറി തുടരുകയാണ് മൊറോക്കോ. ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയ സംഘംപ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനേയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.