Qatar World Cup

ആധികാരിക ജയം തേടി സ്പെയിൻ; എളുപ്പമാവില്ലെന്ന് കോസ്റ്റാറിക്ക

ഇന്ത്യന്‍ സമയം രാത്രി 9. 30 ന് അല്‍ തമുമാമാ സ്‌റ്റേഡിയത്തിലാണ് കിക്കോഫ്

വെബ് ഡെസ്ക്

ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ സ്‌പെയിന്‍ ഇന്ന് കോസ്റ്ററീക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9. 30 ന് അല്‍ തമുമാമാ സ്‌റ്റേഡിയത്തിലാണ് കിക്കോഫ്. ലാ റോജകള്‍ പഴയ പ്രതാപം സ്വപ്‌നം കാണുമ്പോള്‍ 2014ലെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ എത്തുകയാണ് കോസ്റ്റാറിക്ക.

ജര്‍മനി ,സ്‌പെയിന്‍, കോസ്റ്റാറീക്ക, ജപ്പാന്‍ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പ് ഏറ്റവും കടുപ്പമേറിയ ഒന്നാംറൗണ്ട് മത്സരങ്ങള്‍ക്ക് വേദിയാകുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. കണക്കില്‍ കോസ്റ്റാറീക്കയെക്കാള്‍ ഏറെ മുന്നിലാണ് മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിന്‍. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറ്റം. 2010 ലെ കിരീടനേട്ടത്തിന് ശേഷം ലോകകപ്പില്‍ മികവുകാട്ടാന്‍ സ്പാനിഷ്പ്പടയ്ക്കായിട്ടില്ല. ആ ചീത്തപ്പേര് തിരുത്താനാണ് ലൂയി എന്‌റിക്കയുടെ സംഘം ഖത്തറിലെത്തിയത്.യുറോകപ്പിലേയും നാഷന്‍സ് ലീഗിലെയും മികച്ച പ്രകടനവും ടീമിന് പ്രതീക്ഷയാണ്. മധ്യനിരയാണ് സ്‌പെയിനിന്‌റെ കരുത്ത്. പെഡ്രിയും ഗാവിയും ബുസ്‌കെറ്റ്‌സും കളിമെനയുമ്പോള്‍ ഫിനിഷിങ്ങിലെ പോരായ്മ കൂടി പരിഹരിക്കാനായാല്‍ സ്‌പെയിന്‍ ആരേയും വീഴ്ത്താവുന്ന കരുത്തരാണ്.

ഇന്റര്‍കോണ്ടിനെന്‌റല്‍ പ്ലേഓഫില്‍ ന്യുസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഖത്തറിലേക്ക് കോസ്റ്റാറിക്ക യോഗ്യത നേടിയത്. ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസാണ് ടീമിന്‌റെ പ്രതീക്ഷാ കേന്ദ്രം. ഇറ്റലിയും ഇംഗ്ലണ്ടും ഉറുഗ്വേയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ കോസ്റ്റാറീക്ക 2014 ല്‍ ക്വാര്‍ട്ടറിലാണ് മടങ്ങിയത്. റഷ്യയില്‍ പക്ഷേ ഒരു ജയം പോലും നേടാനായില്ല.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം