Qatar World Cup

ആരാധകരുടെ പാട്ട് ഏറ്റുപാടി മെസിയും ടീമും; ഖത്തറില്‍ ആളിപ്പടര്‍ന്ന് 'മോസ്‌ക'

വെബ് ഡെസ്ക്

ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ അര്‍ജന്റീനയും ലയണല്‍ മെസിയും അതുല്യകുതിപ്പിലൂടെ ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നു. ഖത്തറില്‍ വിജയത്തേരോട്ടം നടത്തിയ അര്‍ജന്റീനയുടെ ലോകകപ്പ് ഗാനമായി മാറിയിരിക്കുകയാണ് അര്‍ജന്റീനിയന്‍ ബാന്‍ഡായ ലാ മോസ്‌കയുടെ മുച്ചച്ചോസ് അഹോറ എന്ന പാട്ട്.

സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്കു ശേഷം തുടര്‍ച്ചയായ ജയങ്ങളോടെയാണ് ഖത്തര്‍ ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയത്. 'നിങ്ങളില്‍ ഞങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയുണ്ട്' എന്ന് അര്‍ത്ഥം വരുന്ന ഗാനം മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിനുശേഷം ഡ്രെസിങ് റൂമില്‍ താരങ്ങള്‍ ഏറ്റുപാടി ചുവട് വെച്ചതോടെ ഗാനം ഹിറ്റാകുകയായിരുന്നു.

കാണികള്‍ ഗാനം ആലപിച്ചുകൊണ്ട് അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ഈ വര്‍ഷം ആദ്യം ഒരു അര്‍ജന്റീന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രിയപ്പെട്ട സോക്കര്‍ ഗാനമാണ് 'മുച്ചാച്ചോസ്' എന്ന് വ്യക്തമാക്കിയിരുന്നു. വിജയത്തിനു ശേഷം ഡ്രെസിങ് റൂമിലും മുഴങ്ങിയ ഗാനം ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനു മുമ്പ് ഗ്യാലറിയില്‍ കാണികള്‍ ഒന്നടങ്കം ആലപിച്ചു ടീമിനു പിന്തുണ നല്‍കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി

ഗാനത്തിന്റെ ആദ്യ വരിയില്‍ മെസിയെ പരാമര്‍ശിക്കുന്നുമുണ്ട്. 'ഞാന്‍ ജനിച്ചത് ഡീഗോയുടെയും ലയണലിന്റെയും നാടായ അര്‍ജന്റീനയിലാണ്, ഫോക്ക്ലാന്‍ഡ് ദ്വീപുകളില്‍ നിന്നുള്ള കുട്ടികളില്‍ പെട്ടവനാണ് ഞാന്‍ അവരെ ഒരിക്കലും മറക്കില്ല.' എന്നാണ് ഗാനം തുടങ്ങുന്നത്

തോല്‍വിയില്‍ പതറാതെ മുന്നേറിയ അര്‍ജന്റീന ടീമുനുള്ള ആദരമായി നിലകൊണ്ട ഗാനം മെസിക്കും സംഘത്തിനുമുള്ള ലോകകപ്പ് ഗാനമായി മാറി. ഖത്തറിലെ നാല്‍പ്പതിനായിരത്തോളം വരുന്ന അര്‍ജന്റീന ആരാധകരുടെ മനസിലേക്കാണ് ഗാനം ഇരച്ചുകയറിയത്. നാല്‍പ്പതിനായിരത്തോളം അര്‍ജന്റീനക്കാര്‍ ഖത്തറിലേക്ക് എത്തിയതായി ദോഹയിലെ അര്‍ജന്റീനയുടെ എംബസിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.2003ല്‍ പുറത്തിറങ്ങിയ 'മുച്ചാച്ചോസ്, എസ്റ്റ നോചെ മി എംബോറാച്ചോ' എന്ന ഗാനത്തിന്റെ പുനഃസൃഷ്ടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന ഗാനം.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ