Qatar World Cup

ഫൗള്‍, പരിഭവം, അവസാനം ആലിംഗനം

വെബ് ഡെസ്ക്

അര്‍ജന്റീന - പോളണ്ട് മത്സരം രണ്ട് സൂപ്പർ താരങ്ങളുടെ നേർക്കുനേർ പോരാട്ടമായാണ് ഫുട്ബോൾ ലോകം വിശേഷിപ്പിച്ചത്. എന്നാൽ മെസി- ലെവൻഡോവ്സ്കി പോരാട്ടം കളിയിൽ കാര്യമായി പ്രതിഫലിച്ചില്ല. പക്ഷേ മത്സരത്തിനിടെ ഇരുതാരങ്ങൾക്കുമിടയിലുണ്ടായ ചെറിയ പ്രശ്നങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. മത്സരം കഴിഞ്ഞ് ഇരുവരും പരസ്പരം ആശ്ലേഷിച്ചാണ് കളം വിട്ടത്. കളിക്കിടയില്‍ ഉണ്ടായ ചെറിയ പരിഭവം തീര്‍ക്കുകയായിരുന്നു മെസിയും ലെവൻഡോവ്സ്കിയും

ലോകകപ്പ് നോക്കൗട്ട് പ്രതീക്ഷയിലേക്കാണ് ഇന്നലെ അര്‍ജന്റീനയും പോളണ്ടും പന്ത് തട്ടിയത്. മത്സരം അതികഠിനമായിരിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ അല്പമൊന്ന് നിരാശപ്പെട്ടു എന്ന് പറയുന്നതാവും ശരി. പ്രതീക്ഷിച്ചത് പോലെ ഇരു ടീമുകളുടെയും നായകന്‍മാര്‍ക്ക് വലനിറയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇരുവർക്കുമിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാവുകയും ചെയ്തു. ഗോള്‍ നേടാനായി പോളണ്ട് പോസ്റ്റിനടുത്തേക്ക് കടന്നുകയറിയ മെസിയെ ലെവന്‍ഡോവ്‌സ്‌കി ഫൗള്‍ ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

പന്തുമായി മുന്നേറുകയായിരുന്ന മെസിയെ ലെവൻഡോവ്സ്കി ഫൗള്‍ ചെയ്യുകയായിരുന്നു. മെസിയെ രണ്ടു തവണ ഫൗള്‍ ചെയ്യാനുള്ള ശ്രമം താരം നടത്തിയിരുന്നു. ആദ്യത്തെ ശ്രമത്തില്‍ മെസി പന്ത് കാലില്‍ തന്നെ പിടിച്ചുനിര്‍ത്തി കളി തുടര്‍ന്നു. എന്നാല്‍ രണ്ടാം തവണയും അത് ആവര്‍ത്തിച്ചപ്പോൾ റഫറി വിസില്‍ വിളിക്കുകയും ഫ്രീകിക്ക് അനുവദിക്കുകയും ചെയ്തു. ഫൗള്‍ ചെയ്തതിന് ക്ഷമ ചോദിക്കാന്‍ മെസിയുടെ കൈയില്‍ പിടിച്ച ലെവന്‍ഡോവ്‌സ്‌കിയെ അദ്ദേഹം ഗൗനിച്ചു പോലുമില്ല.

. കളി അവസാനിച്ചതിനു ശേഷം മൈതാനത്തുവെച്ച് തന്നെ പരസ്പരം ആലിംഗനം ചെയ്യുകയും കുറച്ചു സമയം പിച്ചില്‍ തന്നെ നിന്ന് സംസാരിക്കുകയും ചെയ്തു. എന്താണ് സംസാരിച്ചതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. പിച്ചില്‍ നടന്നതൊക്കെ അവിടം കൊണ്ട് കഴിയുമെന്നാണ് മെസി പറഞ്ഞത്.

''അതൊരു രസകരമായ തർക്കമായിരുന്നു. ലിയോയുമായി കൗതുകകരമായ കുറച്ച് നിമിഷങ്ങള്‍ മാത്രമായിരുന്നു അത്. കുറച്ചു സംസാരിച്ചു. പക്ഷേ വിശേഷിച്ച് ഒന്നുമില്ല.'' ലെവന്‍ഡോവ്‌സ്‌കി പോളിഷ് മാധ്യമങ്ങളോട് പറഞ്ഞു.

കളത്തിന് പുറത്ത് മെസിയും ലെവൻഡോവ്സികിയും തമ്മിൽ നേരത്തയും ചില പരസ്യ ഭിന്നതയുണ്ടായിരുന്നു. 2021 ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയശേഷം 2020 ലെ പുരസ്‌കാരം പുരസ്‌കാരത്തിന് ലെവഡോവ്‌സ്‌കിയായിരുന്നു അര്‍ഹന്‍ എന്ന് മെസി പറഞ്ഞിരുന്നു. കോവിഡ് മൂലം 2020 പുരസ്‌കാരം നല്‍കിയിരുന്നില്ല. വലിയ താരങ്ങളില്‍ നിന്ന് പൊള്ളയായ വാക്കുകള്‍ ആഗ്രഹിക്കുന്നില്ല ആത്മാര്‍ത്ഥമായ വാക്കുകളാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു മെസിക്ക് അന്ന് ലെവഡോവ്‌സ്‌കി നല്‍കിയ മറുപടി. 2021 ല്‍ ലെവന്‍ഡോവ്‌സ്‌കി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയപ്പോള്‍ മെസി അദ്ദേഹത്തിന് വോട്ട് ചെയ്തിരുന്നില്ല. അത് എന്തുകൊണ്ട് എന്ന് മെസിയോട് ചോദിക്കൂ എന്ന പോളിഷ് താരത്തിന്‌റെ പ്രതികരണവും ശദ്ധേയമായിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും