Qatar World Cup

'അത് പെനാൽറ്റിയല്ല; ആ ഗോളാണ് ഞങ്ങളെ തകർത്തത്'; റഫറിക്കെതിരെ തുറന്നടിച്ച് മോഡ്രിച്ച്

വെബ് ഡെസ്ക്

ലുസെയ്ൽ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയോട് തോല്‍വി വഴങ്ങിയതോടെ 2018 ലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യയുടെ ലോകകപ്പ് പോരാട്ടം അവസാനിച്ചു. ആധികാരികജയം നേടിയാണ് സെമിയിൽ മെസിയുടെ സംഘത്തിന്റെ ജയം. എന്നാൽ മത്സരത്തിലെ റഫറിയിങ്ങിനെതിരെ പരസ്യ വിമർശനം ഉന്നയിക്കുകയാണ് ക്രൊയേഷ്യൻ നായകൻ ലൂകാ മോഡ്രിച്ച്. ക്രൊയേഷ്യയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചതിനാണ് റഫറി ഡാനിയേല്‍ ഒര്‍സാറ്റോയ്ക്കെതിരെ മോഡ്രിച്ച് രംഗത്തെത്തിയത്.

ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരസിന്റെ ഗോള്‍ ശ്രമത്തിനിടെ ക്രൊയേഷ്യന്‍ ഗോളി ഡൊമനിക് ലിവാകോവിച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചത്. അവസരം മുതലാക്കി മെസി പന്ത് വലക്കുള്ളിലാക്കിയത് മത്സരത്തിന്റെ 34ാം മിനുറ്റില്‍. ഈ ആധിപത്യം അർജന്റീനയ്ക്ക് നൽകിയ മാനസിക മുൻതൂക്കം ചെറുതല്ല. തുടര്‍ന്ന് ഒറ്റയ്ക്കും മെസിയുടെ പിന്‍ബലത്തോടെയും അല്‍വാരസ് നേടിയ രണ്ട് ഗോളുകള്‍ ക്രൊയോഷ്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിപ്പിച്ചു. പെനാൽറ്റി ഗോളാക്കി മെസി നൽകിയ മുൻതൂക്കമാണ് മത്സരത്തിൽ അർജന്റീനയ്ക്ക് മുതൽകൂട്ടായത്. ആത്മവിശ്വാസം വർധിച്ച മെസിയെയും സഘത്തേയും പിന്നെ തടയാൻ ക്യൊയേഷ്യയ്ക്കായില്ല.

ആ പെനൽറ്റിയാണ് ക്രൊയേഷ്യയെ തകർത്തതെന്ന് മോഡ്രിച്ച് പറയുന്നു. '' റഫറിമാരെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ ഇത് ഏറ്റവും മോശമായ ഒന്നാണ്. ഒര്‍സാറ്റോ വലിയൊരു ദുരന്തമാണ്, എന്നെ സംബന്ധിച്ചിടത്തോളം അതൊരു പെനാല്‍റ്റിയല്ല. എന്നാലും അര്‍ജന്റീനയെ തളര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ പെനാല്‍റ്റി ഞങ്ങളെ ഇല്ലാതാക്കി, ഇനി മൂന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്നതാണ് ലക്ഷ്യം.'' അദ്ദേഹം പറഞ്ഞു. 'ഈ മത്സരത്തില്‍ അര്‍ജന്‍റീന തന്നെയാണ് വിജയി. അവര്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു. അവര്‍ ഈ ജയത്തിന് അര്‍ഹരായിരുന്നു.'' മോഡ്രിച്ച് കൂട്ടിച്ചേർത്തു.

തന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ന്നെങ്കിലും, മെസിക്ക് ലോകകിരീടം ഉയര്‍ത്താന്‍ സാധിക്കട്ടെ എന്ന് മോഡ്രിച്ച് ആശംസിച്ചു. ''അഭിനന്ദനങ്ങള്‍, ഞാന്‍ മെസിക്ക് ആശംസകള്‍ നേരുന്നു. അയാൾ‍ ഈ ടൂർണമെന്റിൽ അദ്ഭുതകരമായൊരു യാത്രയിലാണ്. അതിനുവേണ്ട കഴിവും പ്രകടനവും അദ്ദേഹം പുറത്തെടുത്തുകൊണ്ടിരിക്കുന്നുണ്ട്.'' മോഡ്രിച്ച് പറഞ്ഞു.

മൊറോക്കോയും ഫ്രാന്‍സും തമ്മിലുള്ള രണ്ടാം സെമിയില്‍ തോല്‍ക്കുന്ന ടീമിനെ ക്രൊയേഷ്യ ഡിസംബര്‍ 17 ന് മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ നേരിടും.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും