ഗ്രാന്റ് വാള്‍ 
Qatar World Cup

നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന മത്സരത്തിനിടെ ഹൃദയാഘാതം; യുഎസ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, കൊലപാതകമെന്ന് കുടുംബം

വെയില്‍സും യുണൈറ്റഡ് സ്റ്റേറ്റ്‌സും തമ്മിലുള്ള മത്സരത്തില്‍ മഴവില്‍ നിറത്തിലെ ടി-ഷര്‍ട്ട് ധരിച്ചതിന് വാളിന് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു

വെബ് ഡെസ്ക്

ഖത്തറില്‍ നടക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സും അര്‍ജന്റീനയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മത്സരത്തിന്റെ അധിക സമയത്തിനിടെയാണ് 48 കാരനായ ഗ്രാന്റ് വാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

മത്സരത്തിന്റെ അധികസമയത്ത് പ്രസ് ബോക്സ് സീറ്റില്‍ അബോധാവസ്ഥയിലേക്കു വീഴുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയത്തിലെ പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ ഗ്രാന്റ് വാളിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരന്‍ എറിക് രംഗത്തെത്തി. നേരത്തെ ടൂര്‍ണമെന്റില്‍, വെയില്‍സും യുണൈറ്റഡ് സ്റ്റേറ്റ്‌സും തമ്മിലുള്ള മത്സരത്തില്‍ മഴവില്‍ നിറത്തിലെ ടി-ഷര്‍ട്ട് ധരിച്ചതിന് വാളിന് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു. എല്‍ജിബിടിക്യൂ വിഭാഗത്തെ പിന്തുണയ്ക്കുകയും ഖത്തറിന്റെ എല്‍ജിബിടിക്യൂ വിരുദ്ധ നയങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയും ചെയ്ത ഗ്രാന്റ് വാളിനെ ഖത്തര്‍ കൊലപ്പെടുത്തിയതാണെന്നാണ് സഹോദരന്‍ എറിക്കിന്റെ ആരോപണം

സബ്സ്റ്റാക്ക് ബ്ലോഗായ ''ഫുട്‌ബോള്‍ വിത്ത് ഗ്രാന്റ് വാള്‍''ന്റെ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് വാള്‍ ലോകകപ്പ് റിപ്പോര്‍ട്ടിങ്ങിനായാണ് ഖത്തറിലെത്തിയത്. സിബിഎസ് സ്‌പോര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയായ യുഎസ് സോക്കര്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഗ്രാന്‍ഡ് വാളിന്റെ മരണവാര്‍ത്ത പങ്കിട്ടു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വാളിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തുടര്‍ച്ചയായ എട്ട് ഫിഫ ലോകകപ്പുകള്‍ റിപ്പോര്‍ട്ടുചെയ്ത ഗ്രാന്റിനെ ഫിഫയും എഐപിഎസും അനുമോദിച്ചിരുന്നു.ഫിഫ വനിതാ ലോകകപ്പുകള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഫുട്‌ബോളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം വളരെ വലുതായിരുന്നു, ഗെയിമിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ് നഷ്ടമാകുമെന്നും ജിയാനി ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ