FOOTBALL

സൂപ്പര്‍ കപ്പിന് ഇന്ന് കിക്കോഫ്; രാജസ്ഥാന്‍ നെരോക്കയ്‌ക്കെതിരേ

വെബ് ഡെസ്ക്

കാല്‍പ്പന്ത് കളിയുടെ 'സൂപ്പര്‍' ദിനങ്ങളിലേക്ക് മഞ്ചേരിയും കോഴിക്കോടും. മൂന്നാമത് എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കം. ഗ്രൂപ്പ് റൗണ്ടിലെ അവസാന നാലു സ്ഥാനങ്ങളിലേക്കുള്ള പ്ലേ ഓഫ് മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ എഫ്.സിയും നെരോക്ക എഫ്.സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

മത്സരം രാത്രി 8:30 മുതല്‍ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ അരങ്ങേറും. ജയിക്കുന്ന ടീം ഈ മാസം അഞ്ചിന് ആരംഭിക്കുന്ന യോഗ്യതാ റൗണ്ടിലേക്ക് പ്രവേശനം നേടും.

രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന 11 ടീമുകളും രണ്ടാം ഡിവിഷന്‍ ലീഗായ ഐ ലീഗ് ചാമ്പ്യന്മാരുമാണ് 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടുക. ശേഷിക്കുന്ന നാലു സ്ഥാനങ്ങളിലേക്കുള്ള ടീമുകളെ കണ്ടെത്താനാണ് യോഗ്യതാ റൗണ്ട് നടത്തുന്നത്.

ഐ ലീഗില്‍ രണ്ടു മുതല്‍ എട്ടുവരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ യോഗ്യതാ റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം നേടുമ്പോള്‍ അവസാന രണ്ടു സ്ഥാനങ്ങളിലുള്ള ടീമുകള്‍ പ്ലേ ഓഫ് കളിച്ചു വേണം ഈ റൗണ്ടിലേക്ക് എത്താന്‍.

ഐ ലീഗില്‍ ഒമ്പതാം സ്ഥാനക്കാരായ രാജസ്ഥാന്‍ എഫ്.സിയും അവസാന സ്ഥാനക്കാരായ നെരോക്ക എഫ്.സിയും തമ്മിലാണ് ഇന്നു നടക്കുന്ന പ്ലേ ഓഫ് മത്സരം.

സൂപ്പര്‍ കപ്പ് ജയിക്കുന്ന ടീം 2021-22 സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയുമായി 2023-24 എ.എഫ്.സി. കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കാനായി മത്സരിക്കും. ഗോകുലം കേരളയാണ് 2023 സൂപ്പര്‍ കപ്പ് ജേതാക്കളളാകുന്നതെങ്കില്‍ അവര്‍ എ.എഫ്.സി. കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം