ബാലൺ ദി ഓർ പുരസ്കാര നേട്ടത്തിന് ശേഷം കരിം ബെൻസെമ ആദ്യമായി സ്കോർ ചെയ്ത മത്സരത്തിൽ എൽച്ചെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽമാഡ്രിഡ്. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റയൽ, രണ്ടാമതുള്ള ബാഴ്സലോണയുമായുള്ള വ്യത്യാസം ആറ് പോയിന്റായി ഉയർത്തി.
മൂന്ന് തവണ എതിരാളികളുടെ വലയിലേക്ക് ബെന്‍സേമ പന്ത് എത്തിച്ചെങ്കിലും ആദ്യത്തെ രണ്ട് തവണയും ഗോള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ 75-ാം മിനുറ്റിൽ ബെന്‍സേമ തൊടുത്ത പന്ത് ഗോളായി. ഫെഡെ വാല്‍വെര്‍ഡെയും മാര്‍കോ അസെന്‍സിയോയുമാണ് റയലിന് വേണ്ടി മറ്റ് ഗോളുകള്‍ നേടിയത്.
എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയ റയൽ, ചാമ്പ്യന്‍സ് ലീഗിൽ അവസാന 16 ൽ സ്ഥാനവും ഉറപ്പിച്ചുകഴിഞ്ഞു. മറ്റ് മത്സരങ്ങളിൽ റയൽ സൊസേദാദ് മയോർക്കയേയും റയൽ വല്ലാദോയ്ഡ് സെൽറ്റാ വീഗോയേയും തോർപ്പിച്ചു.