ഫുട്ബോള്‍ മത്സരങ്ങളില്‍ ഒരു ടീമിന്റെ സൂപ്പര്‍ താരത്തെ തളയ്ക്കാന്‍ എപ്പോഴും എതിരാളികള്‍ പയറ്റുന്ന തന്ത്രമാണ് പ്രകോപിപ്പിക്കുകയെന്നത്. ആ തന്ത്രത്തിന്റെ മകുടോദാഹരണമാണ് 2006 ലോകപ്പ് ഫൈനലില്‍ ഫ്രഞ്ച് സൂപ്പര്‍ താരം സിനദിന്‍ സിദാനെതിരേ ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസി നടത്തിയത്. എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ അതിനും മുമ്പേ തന്നെ ഈ തന്ത്രം പല ടീമുകളും പയറ്റിയിട്ടുണ്ട്. അത്തരമൊരു തന്ത്രത്തിന്റെയും അതിനു ലഭിച്ച തിരിച്ചിടിയുടെ കഥയാണിന്ന്.