FOOTBALL

ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ; 900 ഗോളുകള്‍ നേടുന്ന ആദ്യ താരം

യൂറോപ്യന്‍ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നലെ ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിലാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്

വെബ് ഡെസ്ക്

ലോക ഫുട്‌ബോളില്‍ 900 ഗോള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോഡ് സ്വന്തമാക്കി പോര്‍ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യൂറോപ്യന്‍ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നലെ ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിലാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പോര്‍ചുഗല്‍ ക്രൊയേഷ്യയെ തോല്‍പിക്കുകയും ചെയ്തു.

പോര്‍ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെ ബെന്‍ഫിക്ക സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴാം മിനിറ്റില്‍ തന്നെ ലീഡ് നേടിയായിരുന്നു പോര്‍ചുഗലിന്റെ തുടക്കം. ഡിയോഗോ ഡാലട്ടായിരുന്നു അവരുടെ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ 34-ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടത്.

പ്രതിരോധതാരം ന്യൂനോ മെന്‍ഡസ് നല്‍കിയ പാസില്‍ നിന്നാണ് ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടത്. പോര്‍ചുഗല്‍ താരം ഡാലട്ട് വഴങ്ങിയ സെല്‍ഫ് ഗോളാണ് ക്രൊയേഷ്യയുടെ തോല്‍വിഭാരം കുറച്ചത്. ആദ്യപകുതിയില്‍ 2-1 എന്ന നിലയില്‍ അവസാനിപ്പിച്ച പോര്‍ചുഗല്‍ രണ്ടാം പകുതിയില്‍ മികച്ച പ്രതിരോധമുയര്‍ത്തിയാണ് ക്രൊയേഷ്യയെ തകര്‍ത്തത്.

ക്ലബ് തലത്തിലൃം രാജ്യാന്തര തലത്തിലുമായാണ് ക്രിസ്റ്റിയാനോയുടെ 900 ഗോള്‍ നേട്ടം. ക്ലബ് തലത്തില്‍ 1025 മത്സരങ്ങളില്‍ നിന്ന് 769 ഗോളുകളും രാജ്യാന്തര തലത്തില്‍ 211 മത്സരങ്ങളില്‍ നിന്നായി 131 ഗോളുകളുമാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്. ക്ലബ് തലത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍(5), മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(172), റയാല്‍ മാഡ്രിഡ്(450), യുവന്റസ്(101), അല്‍ നസര്‍(68) എന്നിങ്ങനെയാണ് ഗോള്‍ കണക്ക്.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി