FOOTBALL

മെസിയെ നേരിടാന്‍ റൊണാള്‍ഡോയില്ല; ഇതിഹാസങ്ങളുടെ പോരിന് കാത്തിരുന്നവർക്ക് നിരാശ

അവസാനമായി ഒരു വർഷം മുന്‍പാണ് മെസിയും റൊണാള്‍ഡോയും മൈതാനത്ത് നേർക്കുനേർ വന്നത്

വെബ് ഡെസ്ക്

ഇതിഹാസങ്ങളുടെ നേർക്കുനേർ പോരാട്ടങ്ങള്‍ക്കായി കാത്തിരുന്നവർക്ക് നിരാശ. റിയാദ് സീസണ്‍ കപ്പില്‍ ലയണല്‍ മെസിയുടെ ഇന്റർ മയാമിയെ നേരിടാന്‍ അല്‍ നസറിനൊപ്പം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഉണ്ടാകില്ല. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ പോർച്ചുഗല്‍ താരം കളിക്കില്ലെന്ന് അല്‍ നസർ പരിശീലകന്‍ ലൂയിസ് കാസ്ട്രൊ അറിയിച്ചു. ഇരുവരും പ്രൊഫഷണല്‍ ഫുട്ബോളില്‍ അവസാനം ഏറ്റുമുട്ടുന്ന മത്സരമിതായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

"റൊണാള്‍ഡോയെ കളത്തില്‍ കാണാനാകില്ല. റിക്കവറിയുടെ അവസാന ഘട്ടത്തിലാണ് താരം. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്," കാസ്ട്രൊ വ്യക്തമാക്കി.

ഇരുവരും കളത്തില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവർക്ക് കടുത്ത തിരിച്ചടിയാണ് കാസ്ട്രൊയുടെ വാക്കുകളിലൂടെ ലഭിച്ചത്. അവസാനമായി ഒരു വർഷം മുന്‍പാണ് മെസിയും റൊണാള്‍ഡോയും മൈതാനത്ത് നേർക്കുനേർ വന്നത്. സൗദി ഓള്‍ സ്റ്റാർസ് ഇലവനും പാരിസ് സെന്റ് ജർമനും (പിഎസ്‌ജി) തമ്മിലുള്ള മത്സരമായിരുന്നു അത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അന്ന് പി എസ് ജി വിജയിക്കുകയും ചെയ്തു.

ഫെബ്രുവരിയില്‍ 39 വയസ് തികയുന്ന റൊണാള്‍ഡോയേയും ജൂലൈയില്‍ 37ലേക്ക് എത്തുന്ന മെസിയേയും ഇനി മൈതാനത്ത് ഒരുമിച്ച് കാണാനായേക്കില്ല. ഇന്റർ മയാമിയുമായുള്ള കരാർ അവസാനിച്ച് കഴിഞ്ഞാല്‍ മെസി തന്റെ ബാല്യകാല ക്ലബ്ബായ ന്യവെല്‍സ് ഓള്‍ഡ് ബോയിസിലേക്ക് തിരിച്ച് പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ വിരമിക്കലിന് ഇനിയും ഒരുപാട് ദൂരമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പക്ഷം.

പ്രീസിസണിലെ ആദ്യ ജയം ലക്ഷ്യമാക്കിയാണ് ഇന്റർ മയാമി അല്‍ നസറിനെ നേരിടാന്‍ ഇറങ്ങുക. എഫ് സി ഡാലാസിനോടും ന്യൂയോർക്ക് സിറ്റി എഫ് സിയോടും പരാജയപ്പെട്ട മയാമി എല്‍ സാല്‍വദോറിനോട് സമനില വഴങ്ങിയിരുന്നു. സാല്‍വദോറിനെതിരെ മെസിയും ലൂയിസ് സുവാരസും കളത്തിലുണ്ടായിട്ടും വിജയം അകന്നു നിന്നു. ഈ വാരം ആദ്യം അല്‍ ഹിലാലിനോടും മയാമി പരാജയപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ