FOOTBALL

ക്രിസ്റ്റിയാനോ രക്ഷകനായി; നിര്‍ണായക സമനില നേടി അല്‍ നസര്‍

ചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടില്‍ കടക്കാന്‍ ഒരു സമനിലയെങ്കിലും വേണ്ടിയിരുന്ന അല്‍ നസറിനെ 87-ാം മിനിറ്റില്‍ ഗോള്‍ നേടി ക്രിസ്റ്റിയാനോയാണ് രക്ഷിച്ചത്

വെബ് ഡെസ്ക്

പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രക്ഷകനായ മത്സരത്തില്‍ നിര്‍ണായക സമനില നേടി സൗദി ക്ലബ് അല്‍ നസര്‍ അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നു നടന്ന മത്സരത്തില്‍ സമാലെക്കിനെതിരേയാണ് അവര്‍ സമനില പിടിച്ചെടുത്തത്. സ്‌കോര്‍ 1-1.

ചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടില്‍ കടക്കാന്‍ ഒരു സമനിലയെങ്കിലും വേണ്ടിയിരുന്ന അല്‍ നസറിനെ 87-ാം മിനിറ്റില്‍ ഗോള്‍ നേടി ക്രിസ്റ്റിയാനോയാണ് രക്ഷിച്ചത്. നേരത്തെ 53-ാം മിനിറ്റില്‍ സമാലെക് ലീഡ് നേടിയിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ഒരു പെനാല്‍റ്റിയില്‍ നിന്ന് സിസോയാണ് സമാലെക്കിനെ മുന്നിലെത്തിച്ചത്.

പിന്നീട് അല്‍നസര്‍ കിണഞ്ഞു പൊരുതിയെങ്കിലും പ്രതിരോധം ശക്തമാക്കിയ എതിരാളികള്‍ പഴത് അനുവദിച്ചില്ല. ഒടുവില്‍ 87-ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറലിലൂടെ ക്രിസ്റ്റിയാനോ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.

ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ചു പോയിന്റുമായാണ് അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയത്. നേരത്തെ രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി അല്‍ ഷബാബ് ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഓരോ ജയവും തോല്‍വിയും സമനിലയുമായി സമാലെക്ക് മൂന്നാമതായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ