FOOTBALL

മത്സരത്തിനിടെ ആരാധകർ പലസ്തീന് ഐക്യദാർഢ്യം അറിയിച്ചു: സമ്മർദ്ദത്തിലായി സ്കോട്ടിഷ് ഫുട്ബോൾ ക്ലബ്ബായ കെൽറ്റിക്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കെൽറ്റിക് ആരാധകർ പലസ്തീനിയൻ പതാകകൾ ഒരു ആഭ്യന്തര എവേ മത്സരത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതോടെ ആരാധക കൂട്ടത്തെ എവേ മത്സരങ്ങളിൽ നിന്ന് ക്ലബ് മുന്നറിയിപ്പിന്റെ ഭാഗമായി വിലക്കി.

വെബ് ഡെസ്ക്

ഇസ്രയേല്‍ അധിനിവേശം തുടരുന്ന ഗാസയിലെ നിരപരാധികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ആരാധകര്‍ ഗ്യാലറിയില്‍ പലസ്തീന്‍ പതാകകള്‍ നിറച്ചതോടെ സമ്മര്‍ദ്ദത്തിലായി സ്‌കോട്ടിഷ് ഫുട്‌ബോള്‍ ക്ലബ് കെല്‍റ്റിക് എഫ്.സി. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലാണ് ഹോം സ്‌റ്റേഡിയം നിറയെ പലസ്തീന്‍ പതാകകള്‍ നിറച്ച് കാണികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഇതോടെ ടീമിന്റെ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തണമെന്ന ആവശ്യപ്പെട്ട് നിരവധി പരാതികള്‍ സ്‌കോട്ടിഷ് ഫുട്‌ബോള്‍ ഫെഡറേഷനു മുന്നില്‍ എത്തിയതോടെയാണ് ക്ലബ് പ്രതിസന്ധിയിലായത്.

നേരത്തെ സമാനമായ രീതിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച ആരാധകക്കൂട്ടായ്മയായ ഗ്രീൻ ബ്രിഗേഡിനെ എവേ മത്സരങ്ങളിൽ നിന്ന് ക്ലബ് വിലക്കിയിരുന്നു. എന്നാൽ അടുത്ത മത്സരത്തിൽ വീണ്ടും ആരാധകർ പലസ്തീൻ പതാകകൾ പ്രദർശിപ്പിച്ചതോടെ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ് ക്ലബ്. ഇതാദ്യമായല്ല കെല്‍റ്റിക് ആരാധകര്‍ പലസ്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പതാക ഉയര്‍ത്തുന്നത്. ഇതിനു മുമ്പും പല അവസരങ്ങളില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ക്ലബിനെതിരേയും നടപടിവേണമെന്ന ആവശ്യമുയര്‍ന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കെൽറ്റിക് ആരാധകർ പലസ്തീനിയൻ പതാകകൾ ഒരു ആഭ്യന്തര എവേ മത്സരത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതോടെ ഈ ആരാധക കൂട്ടത്തെ എവേ മത്സരങ്ങളിൽ നിന്ന് ക്ലബ് മുന്നറിയിപ്പിന്റെ ഭാഗമായി വിലക്കി. ആരാധകരുടെ നീക്കം ക്ലബ്ബിന്റെ മാനേജ്‍മെന്റിന്റെ ചൊടിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. ആരാധകരുടെ ഗ്രൂപ്പിന്റെ അസ്വീകാര്യമായ പെരുമാറ്റത്തിൽ ഗുരുതരമായ വർദ്ധനവ് ഉണ്ടായതായി കെൽറ്റിക് വ്യക്തമാക്കിയിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരത്തിൽ പലസ്തീന് പിന്തുണ നൽകാനുള്ള ഗ്രീൻ ബ്രിഗേഡിന്റെ ആഹ്വാനം കണക്കിലെടുക്കരുതെന്നും ക്ലബ്ബ് ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് ആരാധകർ ചെവികൊണ്ടില്ല.

2006-ൽ രൂപീകരിച്ച തീവ്ര ആരാധകരുടെ ഗ്രൂപ്പായ ഗ്രീൻ ബ്രിഗേഡ് ആണ് പ്രധാന പതാകവാഹകർ. ഐറിഷ് റിപ്പബ്ലിക്കനിസവും പലസ്തീനിയൻ ലക്ഷ്യത്തിനുള്ള അചഞ്ചലമായ പിന്തുണയുമാണ് ഇവരുടെ സവിശേഷത.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിന് ശേഷം, ഗ്രീൻ ബ്രിഗേഡിനുള്ള വിലക്ക് എല്ലാ ഹോം ഗെയിമുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധ പെരുമാറ്റം, മുൻപ് ആശയവിനിമയം നടത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്ലബ് നടപടിയെടുത്തത്. ക്ലബ്ബിന്റെ കോർപറേറ്റ് പ്രതിച്ഛായയിലും കോർപറേറ്റ് ഉത്തരവാദിത്വങ്ങളിളെക്കുറിച്ചും ബോധ്യമുണ്ടെന്ന് ഗ്രീൻ ബ്രിഗേഡ്‌സ് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പലസ്തീനുള്ള തങ്ങളുടെ പിന്തുണയിൽ ലജ്ജയില്ലെന്നും അത് അചഞ്ചലമായി തുടരുമെന്നുമാണ് ആരാധകരുടെ നിലപാട്. വിഷയത്തിൽ ഇതുവരെ ക്ലബ് പ്രതികരിച്ചിട്ടില്ല.

നേരത്തെ പലസ്തീൻ പതാക പ്രദർശിപ്പിച്ച ആരാധകരുടെ നീക്കം ടെലിവിഷൻ നെറ്റ്‌വർക്കുകൾ ബോധപൂർവം ഒഴിവാക്കിയതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇത്തവണ അങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നില്ല. ഗാലറി നിറഞ്ഞുകവിഞ്ഞ പലസ്തീൻ പതാകകൾ ലോകമെമ്പാടും ടിവിയിലൂടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് തവണ ഈ ദൃശ്യങ്ങൾ പങ്കിട്ടിട്ടുണ്ട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍