FOOTBALL

മെസിക്കു പിന്നാലെ റാമോസും പിഎസ്ജി വിടുന്നു; ഔദ്യോഗിക പ്രഖ്യാപനം വന്നു

ഫ്രഞ്ച് ക്ലബ് വിടുന്ന റാമോസ് സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ ഫുട്‌ബോള്‍ ഏജന്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെബ് ഡെസ്ക്

ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്നു വീണ്ടും കൊഴിഞ്ഞുപോക്ക്. അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസിക്കു പിന്നാലെ ക്ലബ് വിടാന്‍ തീരുമാനമെടുത്ത് സ്പാനിഷ് സൂപ്പര്‍ താരം സെര്‍ജിയോ റാമോസും. ഈ സീസണ്‍ അവസാനത്തോടെ പിഎസ്ജിയുമായി കരാര്‍ അവസാനിക്കുന്ന റാമോസ് കരാര്‍ പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചു.

37-ാകാരനായ സ്പാനിഷ് താരം 2021-ലാണ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് പിഎസ്ജിയില്‍ എത്തിയത്. ഫ്രഞ്ച് ക്ലബിനു വേണ്ടി 57 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം മൂന്നു ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. പിഎസ്ജിക്കൊപ്പം രണ്ടു തവണ ഫ്രഞ്ച് ലീഗ് കിരീടം നേടാനും റാമോസിനായി.

ഇന്ന് ക്ലെര്‍മണ്ട് ഫുട്ടിനെതിരായ മത്സരമാകും പിഎസ്ജി ജഴ്‌സിയില്‍ റാമോസിന്റെ അവസാനത്തേത്. ഇന്നലെ തന്റെ ഇസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പിഎസ്ജി വിടാനുള്ള തീരുമാനം റാമോസ് പ്രഖ്യാപിച്ചത്. ''നാളെ ഒരു പ്രത്യേകതയുള്ള ദിനമാണ്. എന്റെ ജീവിതത്തിലെ മറ്റൊരു കാലഘട്ടത്തിന് നാളെ അവസാനമാകുകയാണ്. നാളെ പിഎസ്ജിയോട് വിടപറയും. ഈ അവസരത്തില്‍ ക്ലബിനോടും ആരാധകരോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.'' - റാമോസ് കുറിച്ചു.

ഫ്രഞ്ച് ക്ലബ് വിടുന്ന റാമോസ് സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ ഫുട്‌ബോള്‍ ഏജന്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിലെ വിവിധ ക്ലബുകള്‍ റാമോസിനായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റൊമാനോ അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ