FOOTBALL

വനിതാ ഫുട്ബോള്‍ ലോകകപ്പ് സമ്മാനദാന ചടങ്ങിലെ ചുംബന വിവാദം; ക്ഷമാപണവുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

വെബ് ഡെസ്ക്

വനിതാ ഫുട്ബോള്‍ ലോകകപ്പിൽ സ്പെയ്ന്‍ കിരീടമുയർത്തിയതിന് പിന്നാലെയുണ്ടായ ചുംബന വിവാദത്തിൽ ക്ഷമാപണവുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്. ഞായറാഴ്ച നടന്ന സമ്മാനദാന ചടങ്ങിൽ സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോയെ ചുംബിച്ചതിനാണ് ലൂയിസ് റൂബിയാലെസ് മാപ്പ് ചോദിച്ചത്.

സമ്മാനദാന ചടങ്ങിനിടയിൽ റൂബിയാലെസ്, സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തിരുന്നു. മറ്റ് താരങ്ങളെ കവിളിലാണ് ചുംബിച്ചത്. റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെര്‍മോസോ ഇന്‍സ്റ്റാഗ്രാം ലൈവിൽ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്.

താൻ ചെയ്തത് തെറ്റാണെന്നും അത് അംഗീകരിക്കുന്നെന്നും റൂബിയാലെസ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ആ നിമിഷത്തെ ആവേശത്തിൽ ചെയ്തതാണെന്നും വിശദീകരണം

സ്ത്രീകൾ അനുദിനം അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ ഉദാഹരണമാണിതെന്ന് സ്‌പെയിനിലെ മന്ത്രി ഐറിൻ മൊണ്ടെറോ പ്രതികരിച്ചിരുന്നു. ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന്റെ പ്രവൃത്തി സ്പെയിനിന്റെ കിരീടനേട്ടത്തിന്റെ ശോഭകെടുത്തിയെന്നും വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് റൂബിയാലെസ് ക്ഷമാപണവുമായി രംഗത്തെത്തിയത്. താൻ ചെയ്തത് തെറ്റാണെന്നും അത് അംഗീകരിക്കുന്നെന്നും റൂബിയാലെസ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ദുരുദ്ദേശത്തോടെ ആയിരുന്നില്ല പ്രവൃത്തിയെന്നും, ആ നിമിഷത്തെ ആവേശത്തിൽ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ആ സന്ദർഭത്തിൽ അതൊരു സ്വാഭാവികമായ കാര്യമായിരുന്നെനും എന്നാൽ പുറത്തുള്ളവർക്ക് അങ്ങനെയല്ല തോന്നിയതെന്നും അദ്ദേഹം വിശദീകരിച്ചു. നടപടിയിൽ മാപ്പ് ചോദിക്കുന്നതായും അറിയിച്ചു.

'റൂബിയാലെസ് രാജിവയ്ക്കണം' എന്നുൾപ്പെടെയുള്ള അഭിപ്രായങ്ങൾ ആരാധകരിൽ നിന്ന് വന്നതോടെ, ജെന്നിഫർ ഹെർമോസോ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. റൂബിയാലെസിന് താനുള്‍പ്പടെയുള്ള വനിതാ താരങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും ചടങ്ങിനിടയിലെ പ്രവൃത്തിയോടാണ് നീരസം പ്രകടിപ്പിച്ചതെന്നും ജെന്നിഫർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നീക്കം വളരെ അപ്രതീക്ഷിതമായിരുന്നുവെങ്കിലും അത് വിജയനിമിഷത്തില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും താരം പറഞ്ഞിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും