ഖത്തർ ലോകകപ്പ് പടി വാതിൽക്കൽ എത്തി നില്ക്കുമ്പോൾ, പന്തുരുളാൻ കാത്തിരിക്കുന്നത് എട്ട് സ്റ്റേഡിയങ്ങളാണ്. മുഴുവനായി ശീതികരിച്ചിരിക്കുന്ന സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തറിൽ ഒരുക്കിയിട്ടുള്ളത്. മുൻധാരണ പ്രകാരം ലോകകപ്പിന് ശേഷം ഇളക്കി മാറ്റാവുന്ന തരത്തിലാണ് എല്ലാ സേറ്റേഡിയത്തിന്റെയും മുകളിലത്തെ തട്ട് നിർമിച്ചിരിക്കുന്നത്. ഇവ പിന്നീട് വിവിധ രാജ്യങ്ങളിലുള്ള ഫുട്ബോൾ ഡെവലപ്പിങ് പദ്ധതികൾക്ക് വേണ്ടിയാകും പ്രയോജനപ്പെടുത്തുക. ഈ എട്ട് സ്റ്റേഡിയങ്ങളും അവയുടെ പ്രത്യേകതകളും നമുക്ക് നോക്കാം.