FOOTBALL

ഛേത്രി ഫുട്ബോളിലെ കോഹ്ലി; വൈറലായി ആരാധക ട്വീറ്റുകൾ

വെബ് ഡെസ്ക്

സാഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെതിരായ ഹാട്രിക് പ്രകടനത്തിലൂടെ ഇന്നലെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി റെക്കോഡ് തകർത്തിരിക്കുകയാണ്. പാകിസ്താനെതിരായ ഛേത്രിയുടെ മാസ്മരിക പ്രകടനത്തിന് ശേഷം ആരാധകരുടെ ആശംസകളാൽ നിറഞ്ഞിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ. എന്നാൽ പുറത്തുവന്ന മീമുകളിൽ ഏറ്റവും ശ്രദ്ധ നേടിയത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള താരതമ്യമാണ്. ഐസിസി ടി20 ലോകകപ്പ് 2022ൽ പാകിസ്താനെ ഇന്ത്യ നേരിട്ടപ്പോൾ ഛേത്രിയെപ്പോലെ കോഹ്ലി കാഴ്ചവച്ച അസാധാരണ പ്രകടനമാണ് ഈ താരതമ്യത്തിന് പിന്നിൽ.

''ഇന്ത്യൻ ഫുട്ബോളിലെ വിരാട് കോഹ്ലിയാണ് സുനിൽ ഛേത്രി''- എന്നായിരുന്നു ഒരു ആരാധകൻ ട്വീറ്ററിൽ കുറിച്ചത്. ''ഇന്ത്യയിലെ രണ്ട് ​ഗോട്ടുകളാണ് ഛേത്രിയും കോഹ്ലിയും. ഇരുവരും അവരുടേതായ ശൈലിയിൽ പാകിസ്താനെ തകർത്തു. ഇന്ത്യയ്ക്ക് അഭിമാനിക്കാം''- എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.

ഇന്നലെ ഹാട്രിക് നേടിയതോടെ രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ഛേത്രിക്കു കഴിഞ്ഞിരുന്നു. 89 ​ഗോളുകളുള്ള മലേഷ്യൻ മുൻ താരം മൊക്തർ ദഹാരിയെയാണ് ഛേത്രി മറികടന്നത്. പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോയും അർജന്റീന സൂപ്പർ താരം മെസ്സിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ഈ മത്സരത്തോടെ പാകിസ്താനെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഛേത്രി സ്വന്തമാക്കി. ഇന്ത്യൻ കുപ്പായത്തിൽ ഛേത്രിയുടെ നാലാമത്തെ ഹാട്രിക്കാണ് ഇത്.

ഈ വിജയത്തോടെ പാകിസ്കാനെതിരായി ഇന്ത്യ തുടർച്ചയായ ഏഴാം ക്ലീൻ ഷീറ്റ് നിലനിർത്തി. നേരത്തെ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ 3-1ന് പരാജയപ്പെടുത്തിയ കുവൈത്തിനേക്കാൾ മികച്ച ഗോൾ വ്യത്യാസവുമായി ഗ്രൂപ്പ് എയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2023-ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഈ ടൂർണമെന്റിൽ പ്രവേശിച്ചത്. നിലവിൽ ഫിഫ റാങ്കിങ്ങിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും