FOOTBALL

40 ടീമുകള്‍ക്കെതിരേ ഗോള്‍; മെസി മിന്നിയിട്ടും സമനിലയില്‍ കുരുങ്ങി പി എസ് ജി

മാസ്മരിക പ്രകടനത്തിലൂടെ ഫ്രഞ്ച് ക്ലബിനായി ഗോള്‍ നേടി അര്‍ജന്റീന നായകന്‍

വെബ് ഡെസ്ക്

സ്വന്തം റെക്കോഡ് തന്നെ വീണ്ടും മാറ്റിയെഴുതി ഇതിഹാസ താരം ലയണല്‍ മെസി തിളങ്ങിയിട്ടും താരപ്രഭയോടെ ഇറങ്ങിയ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌ന് നിരാശാജനകമായ സമനില.

ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ഓുഗല്‍ ക്ലബ് ബെന്‍ഫിക്കയാണ് പി എസ് ജിയെ 1-1 സമനിലയില്‍ തളച്ചത്. മെസിയുടെ ഗോളിന് സമനില പിടിക്കാന്‍ ബെന്‍ഫിക്കയെ സഹായിച്ചത് സ്വന്തം താരം ഡാനിലോ പെരേരയുടെ സെല്‍ഫ് ഗോളാണെന്നതും ഫ്രഞ്ച് ക്ലബിന് തിരിച്ചടിയായി.

പി എസ് ജിയെ മുന്നിലെത്തിച്ച ഗോള്‍ നേടിയതിലൂടെ മെസി മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ 40 വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഗോള്‍ നേടിയ ആദ്യ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. 39 വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഗോള്‍ നേടിയ തന്റെ തന്നെ റെക്കോഡാണ് മെസി തിരുത്തിയത്. ചാമ്പ്യന്‍സ് ലീഗിലെ തന്റെ 127-ാം ഗോള്‍ കൂടിയായിരുന്നു മെസിക്കിത്.

എതിരാളികള്‍ക്കെതിരെ വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് ബെന്‍ഫിക്ക കളി ആരംഭിച്ചത്. എന്നാല്‍ അതിനെയൊക്കെ മറികടന്ന് കളിയുടെ 21-ാം മിനിറ്റില്‍ മെസിയുടെ മികച്ച ഷോട്ടില്‍ പിഎസ്ജി മുന്നേറി. മിഡ്ഫീല്‍ഡ് ലൈനിന് സമീപത്ത് നിന്നും പന്ത് പിടിച്ചെടുത്ത മെസി അത് എംബാപ്പെയ്ക്ക് കൈമാറി. അദ്ദേഹം അത് നെയ്മറിന് വിട്ടുകൊടുത്തു അവിടെ നിന്നും പന്ത് വീണ്ടും മെസിയുടെ കാല്‍ ചുവട്ടിലേക്ക്. ബോക്‌സിന്റെ അരികില്‍ നിന്നും തൊടുത്ത ഷോട്ട് ബെന്‍ഫിക്കന്‍ ഗോള്‍ കീപ്പര്‍ ഒഡീസിയസ് വ്‌ലാഹോഡിമസിനെ വകവയ്ക്കാതെ വലയുടെ കോര്‍ണറിലേക്ക്.

കളിയുടെ ആദ്യ മിനിറ്റുകള്‍ മുതലേ ബെന്‍ഫിക്ക ഗോളുകള്‍ക്കായുള്ള ശ്രമം തുടങ്ങിയിരുന്നെങ്കിലും പിഎസ്ജി ഗോള്‍കീപ്പര്‍ ജിയാന്‍ലൂഗി ഡൊണ്ണാരുമ്മയുടെ തടസ്സങ്ങളെ മറികടക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പിഎസ്ജി നിരയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 41-ാം മിനിറ്റില്‍ അവരുടെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. 41 മിനിറ്റില്‍ ബെന്‍ഫിക്കയുടെ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള പി എസ് ജി താരം ഡാനിലോയുടെ കാലില്‍ തട്ടി വലയില്‍ കയറി.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോളിനായുള്ള ശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ എച്ചിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഹിഎസ്ജിയും ബെന്‍ഫിക്കയ്ക്കും ഏഴ് പോയിന്റുകളാണ് ഉള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ