FOOTBALL

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്; പതിനഞ്ചാം കിരീടം തേടി റയൽ, 27 വര്‍ഷത്തെ കാത്തിരുപ്പ് അവസാനിപ്പിക്കാന്‍ ഡോര്‍ട്ട്മുണ്ട്‌

വെബ് ഡെസ്ക്

പതിനഞ്ചാം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം തേടി റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. വെംബ്ലി ആതിഥേയത്വം വഹിക്കുന്ന കലാശപ്പോരാട്ടത്തില്‍ ജർമന്‍ ക്ലബ് ബൊറൂസിയ ഡോർട്ട്‍മുണ്ടാണ് സ്പാനിഷ് ലാ ലിഗ ജേതാക്കളുടെ എതിരാളികള്‍. ഇന്ന് അർധരാത്രി 12.30നാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍പ്പോലും പരാജയം രുചിക്കാതെയായിരുന്നു കാർലോസ് ആഞ്ചലോട്ടിയുടേയും സംഘത്തിന്റേയും കുതിപ്പ്. നോക്കൗട്ടില്‍ ആർപി ലെപ്‌സിഷ്‌ മാഞ്ചസ്റ്റർ സിറ്റി, ബയേണ്‍ മ്യൂണിക്ക്‌ എന്നീ ടീമുകളെ ആധികാരികമായും കീഴടക്കി.

സീസണില്‍ ഓർത്തുവെക്കാനുള്ള നേട്ടങ്ങളൊന്നുമില്ലാതെയാണ് ഡോർട്ട്‍മുണ്ട് വെംബ്ലിയിലെത്തുന്നത്. ജർമന്‍ കപ്പിന്റെ തുടക്കത്തിലെ തന്നെ പുറത്തുപോകേണ്ടി വന്നു. ജർമന്‍ ബുണ്ടസ്‌ലിഗയില്‍ അഞ്ചാം സ്ഥാനംകൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.

കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്‌നും (പിഎസ്‌ജി) എസി മിലാനും ന്യൂകാസില്‍ യുണൈറ്റഡും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡോർട്ട്‌മുണ്ട് ഫിനിഷ് ചെയ്തത്. ക്വാർട്ടറില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനേയും സെമിയില്‍ പിഎസ്‌ജിയേയും പരാജയപ്പെടുത്തിയായിരുന്നു ഫൈനല്‍ ഉറപ്പിച്ചത്.

ഡോർട്ട്‍മുണ്ടിനായി സെബാസ്റ്റ്യന്‍ ഹാളർ കളിച്ചേക്കില്ല. ജേഡന്‍ സാഞ്ചോയ്ക്കും ജൂലിയന്‍ ബ്രാന്‍ഡിനുമൊപ്പം നിക്ലാസ് ഫുള്‍ക്രുഗായിരിക്കും മുന്‍നിരയിലുണ്ടാകുക. റാമി ബെന്‍സെബൈനി, ജൂലിയന്‍ ഡൂരന്‍വില്ലെ എന്നിവരും കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകള്‍. റാമിക്ക് പരുക്കേറ്റതായാണ് വിവരം. ക്ലബ്ബിനായി അവസാന മത്സരത്തിനിറങ്ങുന്ന മാർക്കൊ റൂസ് സ്റ്റാർട്ടിങ് ഇലവനില്‍ ഇടം നേടാന്‍ സാധ്യത കുറവാണ്. മത്സരത്തിന്റെ രണ്ടാം പകുതിയാകും റൂസ് കളത്തിലെത്തുക.

തിബോ കോട്ട്വായായിരിക്കും റയലിനായി ഗോള്‍വലകാക്കുകയെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി കഴിഞ്ഞു. ആന്‍ഡ്രി ലുനിന്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട പശ്ചാത്തലത്തിലാണ് കോട്ട്വായ്ക്ക് വാതില്‍ തുറന്നത്. ടൂർണമെന്റിലുടനീളം റയലിന്റെ വിജയങ്ങളില്‍ നിർണായക പങ്കുവഹിച്ച ഡേവിഡ് അലാബാ, ഔറേലിയന്‍ ഷുമേനി എന്നിവർ പരുക്കുമൂലം കളിക്കില്ല. ഷുമേനിയുടെ അഭാവത്തില്‍ ടോണി ക്രൂസ് ആദ്യ ഇലവനില്‍ ഇടം നേടും.

ഇരുവരും ഏറ്റുമുട്ടിയ അവസാന നാല് മത്സരങ്ങളിലും റയലിനായിരുന്നു വിജയം. 14 തവണയാണ് റയലും ഡോർട്ട്‌മുണ്ടും ഏറ്റുമുട്ടിയിട്ടുള്ളത്. ആറ് കളികളിലും ജയം റയലിനൊപ്പമായിരുന്നു. ഡോർട്ട്‍മുണ്ട് മൂന്ന് കളി വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയിലും കലാശിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും