FOOTBALL

കാസിമിറോ അരങ്ങേറി; യുണൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം ജയം

ഇന്നു നടന്ന മത്സരത്തില്‍ അവര്‍ സതാംപ്ടണിനെയാണ് തോല്‍പിച്ചത്.

വെബ് ഡെസ്ക്

സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് ഈ സീസണില്‍ മാഞ്ചസ്റ്ററിലേക്കെത്തിയ ബ്രസീല്‍ താരം കാസിമിറോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഇന്നു നടന്ന മത്സരത്തില്‍ അവര്‍ സതാംപ്ടണിനെയാണ് തോല്‍പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചുവന്ന ചെകുത്താന്മാര്‍ ജയിച്ചുകയറിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മത്സരത്തിന്റെ 55-ാം മിനിറ്റില്‍ മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് അവരുടെ വിജയഗോള്‍ നേടിയത്.

സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇന്നും ബെഞ്ചിലിരുത്തിയായിരുന്നു യുണൈറ്റഡ് കളി തുടങ്ങിയത്. ആദ്യപകുതിയില്‍ ലീഡ് നേടാന്‍ അവര്‍ക്ക് സുവര്‍ണാവസരം ലഭിച്ചിട്ടും മുതലാക്കാനായില്ല. പിന്നീട് ഇടവേളയ്ക്കു ശേഷം ഡിയോഗോ ഡാലറ്റ് നല്‍കിയ പാസില്‍ നിന്നാണ് ബ്രൂണോ ടീമിനെ മുന്നിലെത്തിച്ചത്.

ലീഡ് നേടി 16 മിനിറ്റിനു ശേഷം റൊണാള്‍ഡോയൈ കോച്ച് എറിക് ടെന്‍ ഹാഗ് കളത്തിലിറക്കിയെങ്കിലും താരത്തിനു കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. മത്സരം 80-ാം മിനിറ്റിലേക്കു കടന്നതോടെ സമനില ഗോളിനായി പൊരുതിയതോടെ 82-ാം മിനിറ്റില്‍ കാസിമിറോയെ ഇറക്കി ടെന്‍ഹാഗ് പ്രതിരോധം ശക്തമാക്കി.

സീസണില്‍ യുണൈറ്റഡിന്റെ രണ്ടാം ജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളിലും കനത്ത തോല്‍വിയേറ്റു വാങ്ങി തുടങ്ങിയ അവര്‍ കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെ തോല്‍പിച്ചാണ് കരകയറിയത്. ഇന്നത്തെ ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും രണ്ടു തോല്‍വിയുമായി ആറുപോയിന്റോടെ ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ