ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം, ഓസീസ് വനിതാ ക്രിക്കറ്റ് ടീമംഗം എല്‍സി പെറി തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വരെ ക്രിക്കറ്റിനൊപ്പം ഫുട്ബോളും കളിച്ചവരാണ്.ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി, ഇംഗ്ലീഷ് ഇതിഹാസം ഗാരി ലിനേക്കര്‍, ഇംഗ്ലീഷ് താരങ്ങളായ ജോ ഹാര്‍ട്ട്, ജയിംസ് മില്‍നര്‍, ജര്‍മന്‍ താരം തോമസ് മുള്ളര്‍ തുടങ്ങിയവര്‍ ക്രിക്കറ്റും കളിച്ചിട്ടുണ്ട്.
എന്നാല്‍ ക്രിക്കറ്റ് ലോകകപ്പും ഫുട്ബോള്‍ ലോകകപ്പും കളിച്ച ഒരേയൊരാള്‍ മാത്രമേ ഉള്ളൂ ...സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സ്.1975-ലും 79-ലുമായി രണ്ടു തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ടുള്ള, വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരമായ റിച്ചാര്‍ഡ്സിന് അങ്ങനൊരു ചരിത്രം കൂടിയുണ്ട്.1974-ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആന്റിഗ്വ സ്‌ക്വാഡിലാണ് റിച്ചാര്‍ഡ്സ് ഇടംപിടിച്ചത്. എന്നാല്‍ കളത്തിലിറങ്ങാന്‍ ഭാഗ്യമുണ്ടായില്ലെന്നു മാത്രം. പക്ഷേ ആന്റിഗ്വയയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സ്‌ക്വാഡില്‍ തിളങ്ങി നില്‍ക്കുന്ന പേരാണ് അദ്ദേഹത്തിന്റേത്.