അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്‌റർ മയാമിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പു വച്ചത് കഴിഞ്ഞ ദിവസമാണ്. പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കുളള തിരികെ പോക്ക് പ്രതിസന്ധിയിലായതിന് പിന്നാലെയാണ് മുൻ ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ കൂടി ഉടമസ്ഥതയിലുള്ള ഇന്റർ മയാമിയിലേക്ക് മെസ്സി ചേക്കേറിയത്. സൗദി അറേബ്യയിൽ നിന്നുള്ള ഓഫറും, പഴയ ക്ലബ്ബായ ബാഴ്‌സലോണയിൽ ചേരാനുള്ള അവസരവും വേണ്ടെന്ന് വച്ചാണ് മെസി യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബുമായി ആദ്യമായി കരാറിലെത്തുന്നത്.
ലക്ഷക്കണക്കിന് ആരാധകരുളള മെസി ഇനി കളിക്കുന്ന ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടിന് പോലും 18000 പേരെ മാത്രമാണ് ഉൾക്കൊളളാൻ കഴിയുക
മേജർ ലീഗ് സോക്കറിന്റെ സൂപ്പർ ക്ലബാണ് ഇന്റർ മിയാമി. 1996ലായിരുന്നു മേജർ ലീഗ് സോക്കറിന്റെ ആദ്യ സീസൺ. 2020 ലാണ് ഇന്റർ മിയാമി ആദ്യമായി കളത്തിലിറങ്ങുന്നത്. കാത്തുകാത്തിരുന്ന ലോകകപ്പ് കിരീടമടക്കം തലപ്പൊക്കമുള്ള എത്രയോ കിരീടങ്ങള്‍ സ്വന്തമാക്കിയ 35 കാരനായ മെസി കേവലം അഞ്ച് വർഷം മാത്രം പഴക്കമുളള ഇന്റർ മയാമിയിലേക്ക് എത്തുമ്പോൾ ആരാധകർ നിരാശയിലാണ്. ലക്ഷക്കണക്കിന് ആരാധകരുളള മെസി ഇനി കളിക്കുന്ന ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടിന് പോലും 18000 പേരെ മാത്രമാണ് ഉൾക്കൊളളാൻ കഴിയുക. ചുരുക്കിപ്പറഞ്ഞാൽ, മയാമിയിലേക്ക് മെസി എത്തുമ്പോൾ ഏറെ പ്രതിസന്ധികളെ മറികടക്കാനുണ്ട്.
2010 കളിൽ മെസ്സിയും റൊണാൾഡോയും ഫുട്‌ബോളിലെ അറിയപ്പെട്ട താരങ്ങളായിരുന്നുവെങ്കിൽ അതിനു മുൻപ് കളിക്കളത്തിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് ഇന്‌റർ മയാമിയുടെ സഹ ഉടമയായ ഡേവിഡ് ബെക്കാം. ഇംഗ്ലണ്ട് ടീമിന്റെ അഭിഭാജ്യ ഘടകമായി ബെക്കാം 2007നും 2014നും ഇടയിൽ ലോസ് ഏഞ്ചൽസ് ഗാലക്സി ടീമിനൊപ്പം എംഎൽഎസിൽ കളിച്ചു. കളിക്കളത്തിൽ നിറഞ്ഞ് നിന്ന ബെക്കാം പിന്നീട് ഫാഷൻ മോഡലെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷൻ ഡിസൈനറും പോപ്പ് താരവുമായ ഭാര്യ വിക്ടോറിയ ബെക്കാമിനൊപ്പം അദ്ദേഹം നിരവധി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു. പിന്നാലെ, ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയായി താരം മാറി
2018-ൽ ഇന്റർ മയാമി രൂപീകരിക്കുന്നതിലും ബെക്കാമിന്റെ സാന്നിധ്യം നിർണായകമായിരുന്നു. നിലവിൽ, നിക്ഷേപകരായ ജോർജ് മാസ്, ജോസ് മാസ് എന്നിവരുമായി അദ്ദേഹം ക്ലബ്ബിന്റെ സഹ ഉടമയായി തുടരുകയാണ്. 2020 മാർച്ച് 1 ന് ലോസ് ഏഞ്ചൽസ് എഫ്‌സിയോട് 1-0 എവേ തോൽവിയോടെ ക്ലബ്ബ് അതിന്റെ എംഎൽഎസ് അരങ്ങേറ്റം കുറിച്ചു. ഇന്റർ മയാമിയെ പ്രാദേശിക യുവ പ്രതിഭകളുടെ കേന്ദ്രമായി കാണുന്നുവെന്നാണ് ബെക്കാം പറയുന്നത്. എന്നാൽ, 16 ഗെയിമുകളിൽ 15 പോയിന്റുമായി ക്ലബ് ഈസ്റ്റേൺ കോൺഫറൻസിൽ അവസാന സ്ഥാനത്താണ്. കഴിഞ്ഞ വർഷം കോൺഫറൻസിൽ ആറാം സ്ഥാനത്തെത്തിയെങ്കിലും പ്ലേഓഫിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതാണ് ഇന്ററിന്റെ ഏറ്റവും മികച്ച സീസൺ.
ക്ലബിന്റെ കഴിഞ്ഞ കാലത്തുളള മോശം പ്രകടനങ്ങളെ തുടർന്ന് കഴിഞ്ഞയാഴ്ച ഇന്റർ മിയാമി അവരുടെ ഹെഡ് കോച്ച് ഫിൽ നെവിലിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പർ താരത്തിന്റെ രംഗപ്രവേശം
ഡേവിഡ് ബെക്കാമുമായുളള മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് മെസി ക്ലബിലേക്കെത്തുന്നത്. അതേസമയം, ഇന്റർ മയാമിയിൽ ചേരുമ്പോൾ, "കോൺഫറൻസ്", "പ്ലേഓഫ്" തുടങ്ങിയ നിബന്ധനകൾ മെസ്സിക്ക് ബാധകമാണ്. എംഎൽഎസ് ഫോർമാറ്റ് ലീഗ് ഫുട്‌ബോളിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഒരു നോക്കൗട്ട് ടൂർണമെന്റിനായി പതിവ് സീസണിന്റെ അവസാനത്തിൽ പ്രധാന ടീമുകൾ കണ്ടുമുട്ടുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കി ലീഗിനെ രണ്ട് കോൺഫറൻസുകളായി തിരിച്ചിരിക്കുന്നു.
ക്ലബിന്റെ കഴിഞ്ഞ കാലത്തുളള മോശം പ്രകടനങ്ങളെ തുടർന്ന് കഴിഞ്ഞയാഴ്ച ഇന്റർ മിയാമി അവരുടെ ഹെഡ് കോച്ച് ഫിൽ നെവിലിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പർ താരത്തിന്റെ രംഗപ്രവേശം. അതേസമയം റയൽ മാഡ്രിഡ് , മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ മികച്ച ക്ലബ്ബുകൾ പോലും ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ലെന്നായിരുന്നു ക്ലബിന്റെ മോശം പ്രകടനത്തെ വിലയിരുത്തി കൊണ്ട് ബെക്കാം പറഞ്ഞത്.
ഇന്റർ മയാമി വരുന്ന കാലത്ത് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ ഇന്റർ എന്ന പേര് തന്നെ ആശങ്ക സൃഷ്ടിച്ചിരുന്നു. നിലവിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളും 19 തവണ ഇറ്റാലിയന്‍ ചാമ്പ്യന്മാരുമായ ഇന്റർ മിലാനെ ഓർമ്മിപ്പിക്കുന്നതായിരുന്ന ആ പേര്. ഇന്റർ മിയാമി നിലവിൽ വന്നപ്പോൾ, യുഎസിൽ നിയമ തർക്കം തന്നെ ഉടലെടുത്തു. അമേരിക്കൻ ഇന്ററും ഇറ്റാലിയൻ ഇന്ററും യുഎസിൽ പേരിന്റെ ഉപയോഗത്തിനായി അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലും ഇരു ടീമുകളും പേര് മാറ്റാൻ തയാറായില്ല എന്നുളളതാണ് വസ്തുത. എല്ലാത്തിനുമുപരി, ഫുട്ബോൾ ലോകത്തിന് എണ്ണമറ്റ യുണൈറ്റഡുകളും റയലുകളും ഉണ്ട്. രണ്ട് ലിവർപൂളുകളും രണ്ട് ബാഴ്‌സലോണകളും പോലും പതിറ്റാണ്ടുകളായി ഒരുമിച്ച് നിലനിന്നതാണ് ചരിത്രം . അതുപോലെ, രണ്ട് ഇന്ററുകളും...
2018 ജനുവരി 29ന് രൂപീകരിച്ച ഇന്റർ മയാമിയുടെ ലീഗായ മേജർ ലീഗ് സോക്കറിൽ 2023 സീസൺ മുതൽ 29 ടീമുകളാണ് ഉളളത്. യുഎസിൽ 26 ഉം കാനഡയിൽ 3 ഉം ഉൾപ്പെടുന്നതാണ് ലീഗ്. ബെക്കാം അധ്യക്ഷനായ ക്ലബിലേക്ക് താരം എത്തുമ്പോൾ മെസ്സി ഇന്റർ മിയാമിയുടെ പിങ്ക് കുപ്പായത്തിലായിരിക്കും കളിക്കളത്തില്‍ എത്തുക. സൗത്ത് ഫ്ലോറിഡയുടെ ഊർജ്ജസ്വലമായ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാണ് പിങ്ക് നിറമെന്നാണ് ക്ലബിന്റെ അവകാശവാദം.
മെസിക്ക് മുൻപ് മറ്റൊരു അർജന്റീനിയൻ താരവും ക്ലബിന്റെ ഭാഗമായിരുന്നു. മുൻ റയൽ മാഡ്രിഡ്, നാപ്പോളി, യുവന്റസ് സ്‌ട്രൈക്കർ ആയിരുന്ന ഗോൺസാലോ ഹിഗ്വെയ്ൻ 2020-ൽ ക്ലബ്ബിന് വേണ്ടി ഒപ്പുവച്ചിരുന്നു. 2022-ൽ വിരമിക്കുന്നതുവരെ അവിടെ തുടരുകയും 29 ഗോളുകൾ നേടുകയും ചെയ്തു. കരിയറിന്റെ അവസാനമായിരുന്നു ഹിഗ്വെയ്ൻ എംഎൽസിയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ മെസി തന്റെ പിങ്ക് കുപ്പായത്തിലേക്കുളള വരവ് അവിസ്മരണീയമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.