ബലാത്സംഗ കേസിൽ വിചാരണ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി 10,000 സ്ത്രീകളുമായി കിടക്ക പങ്കിട്ടുവെന്ന് സമ്മതിച്ചതായി കോടതി. പീഡനക്കേസിസിന്റെ പുനർവിചാരണ ദിവസം മെൻഡി ഇതു സംബന്ധിച്ചു മൊഴി നൽകിയതായാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ ആരോപണങ്ങൾ മെൻഡി നിഷേധിച്ചു.
2020 ഒക്ടോബറിൽ 24കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് താരം വിചാരണ നേരിടുന്നത്. ഇതിനു പുറമേ ബലാത്സംഗ ശ്രമത്തിന്റെ പേരില്‍ മറ്റൊരു കേസും മെന്‍ഡിയുടെ പേരിലുണ്ട്. ഈ വര്‍ഷം ആദ്യം ഇരു കേസുകളും കോടതി പരിഗണനയ്ക്ക് എടുത്തിരുന്നെങ്കിലും വിധി പറഞ്ഞിരുന്നില്ല. അന്ന് വിചാരണയ്ക്ക് ശേഷം മറ്റ് സ്ത്രീകൾ ആരോപിക്കുന്ന കുറ്റങ്ങളിൽ മെൻഡി നിരപരാധിയാണെന്ന് കണ്ടെത്തിയതായി ചെസ്റ്റർ ക്രൗൺ കോടതിയിലെ ജഡ്ജി അറിയിച്ചിരുന്നു. ജൂൺ 26ന് വീണ്ടും വാദം കേട്ടെങ്കിലും അന്നും വിധിയുണ്ടായില്ല.
എന്നാല്‍ ഈ വാദത്തിനിടെ താന്‍ ബന്ധപുലര്‍ത്തിയ സ്ത്രീകളുടെ വിവരങ്ങള്‍ മെന്‍ഡി വ്യക്തമാക്കിയെന്നും പതിനായിരത്തിലേറെ സ്ത്രീകളുമായി താരത്തിന് അവിഹിത ബന്ധമുണ്ടെന്ന് സമ്മതിച്ചെന്നുമാണ് കോടതി രേഖകളില്‍ പറയുന്നത്. ഇപ്പോൾ ഫ്രീ ഏജന്റായ മെൻഡി 2017ൽ ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്. സിറ്റിക്കായി 75 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 2018ല്‍ ലോക കിരീടം നേടിയ ഫ്രഞ്ച് ടീമിലെയും അംഗമാണ്. നാല് ബലാത്സംഗ കുറ്റങ്ങളും ഒരു ബലാത്സംഗശ്രമവുമാണ് മെൻഡിക്കെതിരെയുള്ള കേസുകൾ.